കൊട്ടിയൂരിനെ പരിസ്ഥിതിലോല മേഖലയാക്കുന്നതിൽ പ്രതിഷേധിച്ച് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ കത്തോലിക്ക കോൺഗ്രസിന്റെയും ജനകീയ കൂട്ടായ്മയുടെയും നേ
കൊട്ടിയൂർ: കൊട്ടിയൂർ വില്ലേജിനെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച് ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിനും ജീവനും ഭീഷണിയാകുന്ന തീരുമാനത്തിനെതിരെ കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കർഷകരുടെയും സാധാരണക്കാരുടെയും ഉപജീവന മാർഗങ്ങളെയും ഭാവി ജീവിതത്തെയും തീർത്തും പ്രതിസന്ധിയിലാക്കുന്ന നീക്കങ്ങളിൽ നിന്ന് അധികാരികൾ അടിയന്തരമായി പിന്മാറണമെന്ന് പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തിന് വികാരി ഫാ. ബിജു തുരുത്തിയിൽ, കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് ജിൽസൺ മേക്കൽ, സുനിൽ തുണ്ടിയിൽ, ജോർജ് കോട്ടൂർ, ലാലിച്ചൻ പുല്ലാപ്പള്ളി, ടോമി പാനികുളങ്ങര, തങ്കച്ചൻ കാക്കരിക്കുന്നേൽ, ജോവി പുറക്കാട്ട് എന്നിവർ നേതൃത്വം നൽകി.
Tags : NattuVishesham DistrictNews