ഉപ്പുമൺപാടത്ത് ശ്രീനിവാസന്റെ നെൽകൃഷി പന്നിക്കൂട്ടം നശിപ്പിച്ചപ്പോൾ.
ചിറ്റൂർ: നല്ലേപ്പിള്ളിയിൽ കർഷകൻ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ വയലിൽ പന്നിക്കൂട്ടമെത്തി വ്യാപകനാശം വരുത്തി.
ഉപ്പുമൺപാടം ശ്രീനിവാസനാണ് 20,000 രൂപനൽകി രണ്ടേക്കർസ്ഥലം പാട്ടത്തിനെടുത്തു കൃഷിയിറക്കിയിരുന്നത്. ഏകദേശം 30,000 രൂപ നെൽകൃഷിക്കായി ചെലവഴിച്ചിട്ടുമുണ്ട്.
കതിരിട്ടു തുടങ്ങിയതോടാണ് പന്നികൾ കൂട്ടമായെത്തി നാശം തുടരുന്നത്. പന്നിശല്യം തുടർന്നാൽ വിളവെടുപ്പും വായ്പാതിരിച്ചടവും ആശങ്കയിലാകുമെന്നു കർഷകൻ പറഞ്ഞു. ഷൂട്ടർമാരെ ഉപയോഗിച്ച് പന്നിശല്യം കുറയ്ക്കാൻ നടപടിയെടുക്കാമെങ്കിലും അധികൃതർ ഒന്നും മിണ്ടുന്നില്ലെന്നാണ് പ്രദേശത്തെ കർഷകരുടെ ആക്ഷേപം.
Tags : NattuVishesham DistrictNews