ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയ
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ വിവരസാങ്കേതിക മേഖലയിലെ ആഗോള ഭീമന്മാരായ ഇന്റലുമായി സഹകരിച്ച് ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
എഡ്ഗെയ്റ്റ് ടെക്നോളജീസിന്റെ സാങ്കേതിക പിന്തുണയോടെയാണ് ലാബ് സജീകരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഹൈ പെര്‍ഫോമന്‍സ് കംപ്യൂട്ടിംഗ്, ജനറേറ്റീവ് എഐ, ഡാറ്റ സയന്‍സ്, കംപ്യൂട്ടിംഗ് സെക്യൂരിറ്റി തുടങ്ങിയ അത്യാധുനിക സാങ്കേതിക മേഖലകളില്‍ പ്രായോഗിക പരിജ്ഞാനം നേടുന്നതിനുള്ള സൗകര്യമാണ് ലാബിലൂടെ ഒരുക്കുന്നത്.
കൃത്രിമ ബുദ്ധിയുടെയും ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെയും മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനഗവേഷണ അവസരങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായാണ് ഇന്റല്‍ ഉന്നതി ലാബിനെ കോളജ് വിലയിരുത്തുന്നത്. ഇന്റല്‍ ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സീനിയര്‍ മാനേജര്‍ എഡ്യൂക്കേഷന്‍ ഗൗരവ് സിദ്ധാര്‍ഥ്, എഡ്ഗേറ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ബിസിനസ് മാനേജര്‍ ആര്. അനില്‍ കുമാര്‍, കോളജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ഡോ. മില്‍നര്‍ പോള്‍, കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ. ഇ.എസ്. ശ്രീത, അധ്യാപകരായ ടിസി. ജിബി, ദിയ അന്ന മാത്യു, മരിയ സെബി, റെനി ജോസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Tags : NattuVishesham DistrictNews