x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​യ്പ​മം​ഗ​ലം 12ൽ ​മേ​ൽ​പാ​ല​ത്തി​നാ​യി ജ​ന​കീ​യ പ്ര​തി​രോ​ധ​സ​മി​തി

വെബ് ഡെസ്ക്
Published: September 21, 2026 05:39 AM IST | Updated: September 21, 2026 05:39 AM IST

ദേ​ശീ​യ​പാ​ത ക​യ്പ​മം​ഗ​ലം 12ൽ ​മേ​ൽ​പാ​ല​ത്തി​നാ​യു​ള്ള ജ​ന​കീ​യ പ്ര​തി​രോ​ധ​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ക​യ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​പ്ര​ക്ക​ളം: ദേ​ശീ​യ​പാ​ത 66ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​യ്പ​മം​ഗ​ലം 12ൽ ​മേ​ൽ​പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജ​ന​കീ​യ പ്ര​തി​രോ​ധ​സ​മി​തി രൂ​പീ​ക​രി​ച്ചു. മ​ഴ റ​സ്റ്റോ​റ​ന്‍റ് അ​ങ്ക​ണ​ത്തി​ൽ ചേ​ർ​ന്ന ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ലാ​ണ് സ​മി​തി രൂ​പീ​ക​രി​ച്ച​ത്.

15ൽ ​അ​ധി​കം സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ സ്ഥി​തി ചെ​യ്യു​ന്ന ക​യ്പ​മം​ഗ​ലം 12ലേ​ക്ക് ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ൽ ര​ണ്ടു​കി​ലോ​മീ​റ്റ​റോ​ളം ചു​റ്റി​വ​ള​ഞ്ഞു മാ​ത്ര​മേ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്നു​ള്ളൂ​വെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്ത് മേ​ൽ​പാ​ലം അ​നി​വാ​ര്യ​മാ​ണെ​ന്നും മേ​ൽ​പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നും യോ​ഗം ഐ​ക​ക​ണ്ഠ്യേ​ന ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​രോ​ധ​സ​മ​ര​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് ക​യ്പ​മം​ഗ​ലം 12 ൽ ​ദേ​ശീ​യ​പാ​ത​യി​ൽ ആ​യി​രം പേ​രെ അ​ണി​നി​ര​ത്തി മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ക​യ്പ​മം​ഗ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന സു​രേ​ന്ദ്ര​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ക്ക​രി​യ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ​മാ​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി​ക​ൾ, നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. സു​രേ​ഷ് കൊ​ച്ചു​വീ​ട്ടി​ലി​നെ ചെ​യ​ർ​മാ​നും പി.​എ​ൽ. പോ​ൾ​സ​നെ ക​ൺ​വീ​നറുമായി 51 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up