x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ടു​ക​യ​റി അ​ന്ന​മ​ന​ട സൗ​ഹൃ​ദ​തീ​ര​വും കു​ട്ടി​ക​ളു​ടെ പാ​ർ​ക്കും

വെബ് ഡെസ്ക്
Published: September 21, 2026 05:16 AM IST | Updated: September 21, 2026 05:16 AM IST

അ​ന്ന​മ​ന​ട സൗ​ഹൃ​ദതീ​രം കാ​ടു​ക​യ​റി​യ നി​ല​യി​ൽ.

അ​ന്ന​മ​ന​ട: ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ജ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യ അ​ന്ന​മ​ന​ട സൗ​ഹൃ​ദ​തീ​ര​വും കു​ട്ടി​ക​ളു​ടെ പാ​ർ​ക്കും അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യി​ൽ കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. ചാ​ല​ക്കു​ടി​പ്പു​ഴ​യോ​ര​ത്തെ വി​നോ​ദ​കേ​ന്ദ്രം ഇ​ന്ന് ക​ന്നു​കാ​ലി​ക​ളു​ടെ മേ​ച്ചി​ൽ​പ്പു​റ​മാ​യും രാ​ത്രി​യി​ൽ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യും മാ​റി​യി​രി​ക്കു​ക​യാ​ണ്.

വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 2015ൽ ​നി​ർ​മി​ച്ച അ​ന്ന​മ​ന​ട സൗ​ഹൃ​ദ​തീ​ര​ത്തി​ലെ ഓ​പ്പ​ൺ സ്റ്റേ​ജും അ​നു​ബ​ന്ധ​സൗ​ക​ര്യ​ങ്ങ​ളും അ​ന്ന​ത്തെ ടൂ​റി​സം മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​റാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എ​ന്നാ​ൽ ചു​രു​ക്കം ചി​ല വ​ർ​ഷ​ങ്ങ​ളി​ൽ ഡി​സം​ബ​ർ അ​വ​സാ​ന​വാ​ര​ത്തി​ൽ പു​ഴ​യോ​ര ഫെ​സ്റ്റു​ക​ൾ സം​ഘ​ടി​പ്പി​ച്ച​തൊ​ഴി​ച്ചാ​ൽ സൗ​ഹൃ​ദ​തീ​ര​ത്തെ സ​ജീ​വ​മാ​യി നി​ല​നി​ർ​ത്താ​ൻ പി​ന്നീ​ട് അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ല്ല.

സൗ​ഹൃ​ദ​തീ​ര​ത്തോ​ടു ചേ​ർ​ന്ന് ചാ​ല​ക്കു​ടി​പ്പു​ഴ​യു​ടെ മ​ണ​ൽ​ത്തി​ട്ട​യി​ൽ 2017ൽ ​കു​ട്ടി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത പാ​ർ​ക്കി​ന്‍റെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. പ്ര​ള​യം ക​ഴി​ഞ്ഞ് ഏ​ഴു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പാ​ർ​ക്കി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണാ​ത്ത​ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

പാ​ർ​ക്കും സൗ​ഹൃ​ദ​തീ​ര​വും സ​ജീ​വ​മാ​ക്കി​യാ​ൽ പ്ര​ദേ​ശ​ത്തെ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യ​ത്തി​നും ഒ​രു പ​രി​ധി​വ​രെ ത​ട​യി​ടാ​നാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യം.

ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം ചെ​ല​വ​ഴി​ച്ച് ഉ​ദ​്ഘാ​ട​നം മാ​ത്രം ന​ട​ത്തി പ​ദ്ധ​തി​ക​ളെ പി​ന്നീ​ട് കൈ​വി​ടു​ന്ന പ്ര​വ​ണ​ത​യ്‌​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up