x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ള്ളൂ​ർ​ക്ക​ര സൗ​ഹൃ​ദ​ന​ഗ​റി​ൽ കാ​ട്ടാ​ന​ക​ളി​റ​ങ്ങി കൃ​ഷി​ന​ശി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 21, 2026 05:46 AM IST | Updated: September 21, 2026 05:46 AM IST

മു​ള്ളൂ​ർ​ക്ക​ര​യി​ൽ ഇ​ന്ന​ലെ​യും കാ​ട്ടാ​ന​ക​ളി​റ​ങ്ങി മ​ര​ത്തി​ന്‍റെ തോ​ല് തി​ന്ന നി​ല​യി​ൽ.

വ​ട​ക്കാ​ഞ്ചേ​രി: മു​ള്ളൂ​ർ​ക്ക​ര ഇ​ന്ദി​രാ​ജി​റോ​ഡ് സൗ​ഹൃ​ദ ന​ഗ​റി​ൽ കാ​ട്ടാ​ന​ക​ളി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷിക​ൾ ന​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെയാണ് പ്ര​ദേ​ശ​ത്ത് കാ​ട്ടാ​നക്കൂട്ടം എ​ത്തി​യ​ത്. മാ​മ്പു​ള്ളി വീ​ട്ടി​ൽ അ​ഫ്സ​ലി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ​ത്തി​യ ആ​ന​ക​ൾ തെ​ങ്ങും വാ​ഴ​ക​ളും വേ​ലി​യും പൂ​ർ​ണ​മാ​യി ന​ശി​പ്പി​ച്ചു.

സ​മീ​പ​വാ​സി​യാ​യ റാ​ഷി​ദി​ന്‍റെ വീ​ടി​ന്‍റെ തി​ട്ട​യും ആ​ന​ക​ൾ ത​ക​ർ​ത്തി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ നേ​രി​ൽ​ക​ണ്ട ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്.
വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​ട​ക്കം​പൊ​ട്ടി​ച്ചും പാ​ട്ട​കൊ​ട്ടി​യു​മാ​ണ് ആ​ന​ക​ളെ കാ​ട്ടി​ലേ​ക്കു​ ക​യ​റ്റി​വി​ട്ട​ത്.

ര​ണ്ടു​ദി​വ​സം​മു​ൻ​പും സ​മാ​ന​മാ​യ രീ​തി​യി​ൽ കാ​ട്ടാ​ന​ക​ളി​റ​ങ്ങി കൃ​ഷി​നാ​ശം വ​രു​ത്തി​യ​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്ന കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യ​ത്തി​നു ശാശ്വ​ത​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

 

Tags : NattuVishesham DistrictNews

Recent News

Corehub Up