അച്ഛൻമാരുടേയും അമ്മമാരുടേയുംകൂടെ ഒരുദിവസം പരിപാടി യുണൈറ്റഡ് മർച്ചന്റ് ചേംബർസംസ്ഥാന ചെയർമാൻ ജോബി വി. ചുങ്കത്ത് ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: മലപ്പുറം താനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന തണൽമരം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അച്ഛൻമാരുടേയും അമ്മമാരുടേയുംകൂടെ ഒരുദിവസം പരിപാടി പടലിക്കാട് സ്നേഹജ്വാല ഓൾഡ് ഏജ് ഹോമിൽ സംഘടിപ്പിച്ചു.
യുണൈറ്റഡ് മർച്ചന്റ് ചേംബർസംസ്ഥാന ചെയർമാൻ ജോബി വി. ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ മുസ്തഫ താനൂർ അധ്യക്ഷനായി. വോയ്സ് ഓഫ് വേൾഡ് ചെയർമാൻ എ. അൻസാരി മുഖ്യപ്രഭാഷണം നടത്തി.
മാധ്യമ പ്രവർത്തകൻ ജോസ് ചാലക്കൽ, വിവിധ ജീവകാരുണ്യ പ്രവർത്തന സംഘടനകളുടെ പ്രതിനിധികളായ എ.പി. സുബ്രഹ്്മണ്യൻ, സുബി പാലക്കാട്, അജിൽ മണിമുത്ത്, സജീർ പഴയന്നൂർ, ജീവൻസ്ടീ മാനേജിംഗ് ഡയറക്ടർ അബ്ദുൾ റഷീദ്, സ്നേഹജ്വാല തങ്കച്ചൻ, ഫാറൂക്ക് ചെർപ്പുളശേരി, സുഹൈൽ തച്ചോടി പ്രസംഗിച്ചു. സ്നേഹജ്വാലയിലെ താമസക്കാർക്ക് വസ്ത്രങ്ങൾ, സ്റ്റേഷനറി എന്നിവ വിതരണം ചെയ്തു. വിവിധ കലാപരിപാടികൾ അരങ്ങേറി.
Tags : NattuVishesham DistrictNews