x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈത്തിരി വെള്ളംകൊല്ലിയില്‍ കാട്ടുപന്നി ശല്യം രൂക്ഷം

വെബ് ഡെസ്ക്
Published: September 21, 2026 04:15 AM IST | Updated: September 21, 2026 04:15 AM IST

വൈ​ത്തി​രി വെ​ള്ളം​കൊ​ല്ലി​യി​ല്‍ കാ​ട്ടു​പ​ന്നി​ക​ള്‍ ന​ശി​ച്ച ക​പ്പ​കൃ​ഷി.

വൈ​ത്തി​രി: പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം വാ​ര്‍​ഡി​ല്‍​പ്പെ​ട്ട വെ​ള്ളം​കൊ​ല്ലി​യി​ല്‍ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം.​കൂ​ട്ട​ത്തോ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന പ​ന്നി​ക​ള്‍ വ​ലി​യ തോ​തി​ലാ​ണ് കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്. പാ​വ​ല്‍, പ​ട​വ​ലം, വാ​ഴ, ക​പ്പ, ചേ​ന, ചേ​മ്പ് തു​ട​ങ്ങി​യ വി​ള​ക​ളാ​ണ് അ​വ കു​ത്തി​മ​റി​ക്കു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് സ​മീ​പ ദി​വ​സ​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കു​ണ്ടാ​യ​ത്.

വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ കൃ​ഷി​ക​ള്‍ ന​ശി​ച്ച ക​ര്‍​ഷ​ക​ര്‍ ക​ണ്ണീ​രി​ലാ​ണ്. പ​ന്നി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ സ്ഥാ​പി​ച്ച വേ​ലി​ക​ളും മ​റ്റു താ​ത്കാ​ലി​ക സം​വി​ധാ​ന​ങ്ങ​ളും ഫ​ലം ചെ​യ്യു​ന്നി​ല്ല. ആ​ളു​ക​ളു​ടെ ജീ​വ​നും കാ​ട്ടു​പ​ന്നി​ക​ള്‍ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്കു​നേ​രേ പ​ന്നി​ക​ള്‍ പാ​ഞ്ഞ​ടു​ക്കു​ന്ന​ത് അ​പൂ​ര്‍​വ​ത​യ​ല്ലാ​താ​യി.

കാ​ട്ടു​പ​ന്നി ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തും വ​നം വ​കു​പ്പും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൃ​ഷി ന​ശി​ച്ച​വ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് വെ​ള്ളം​കൊ​ല്ലി നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

 

Tags : Nattuvishesham DistrictNews DeepikaNews Wild boar

Recent News

Corehub Up