x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​ബ്രാ​ലൈ​നി​ലെ അ​പാ​ക​ത - ദേ​ശീ​യ​ പാ​ത​യി​ൽ കാ​ൽ​ന​ട​യാ​ത്ര ദു​രി​ത​ത്തി​ൽ

വെബ് ഡെസ്ക്
Published: September 21, 2026 04:14 AM IST | Updated: September 21, 2026 04:14 AM IST

​ബ​ത്തേ​രി ടൗ​ൺ റോ​ഡ് മു​റി​ച്ച് കി​ട​ക്കു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ

സു​ൽ​ത്താ​ൻ​ബ​ത്തേ​രി: ന​ഗ​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ​പാ​ത​യി​ൽ സീ​ബ്രാ​ലൈ​നു​ക​ളു​ടെ അ​പാ​ക​ത കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു. പ​ല ജ​ങ്ഷ​നു​ക​ളി​ലും സീ​ബ്രാ​ലൈ​ൻ ഇ​ല്ലാ​ത്ത​തും ചി​ല​യി​ട​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണം വീ​തം ഉ​ണ്ടാ​യി​ട്ടും ഒ​ന്ന് മാ​ഞ്ഞ​തും മ​റ്റൊ​ന്ന് പു​തു​താ​യി വ​ര​ച്ച​തു​മാ​യ സ്ഥി​തി​യാ​ണ്.

ര​ണ്ട് സീ​ബ്രാ​ലൈ​നു​ക​ൾ ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഏ​താ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​തെ​ന്ന ആ​ശ​യ​ക്കു​ഴ​പ്പം വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു​മു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും സീ​ബ്രാ​ലൈ​ൻ പൂ​ർ​ണ​മാ​യും മാ​ഞ്ഞു​പോ​യ​തും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​കു​ന്നു.

തി​ര​ക്കേ​റി​യ ഐ​സ​ക് സ്ക്വ​യ​റി​ന് മു​ന്നി​ൽ സീ​ബ്രാ​ലൈ​ൻ ഇ​ല്ലാ​ത്ത​ത് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. നി​ര​വ​ധി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും പോ​ക്ക​റ്റ് റോ​ഡു​ക​ളും ഉ​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ൽ കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​രാ​ണ് ഇ​വി​ടെ ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്.

അ​തി​വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ഭ​യ​പ്പെ​ടു​ക​യാ​ണ്. വാ​ഹ​ന​മി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളും ഇ​വി​ടെ പ​തി​വാ​കു​ന്ന​താ​യി വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ സ്റ്റേ​റ്റ് ബാ​ങ്കി​ന് സ​മീ​പം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നെ വാ​ഹ​ന​മി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സീ​ബ്രാ​ലൈ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ സ​മാ​ന​മാ​യ അ​പ​ക​ട​സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ക​ക്കോ​ട​ൻ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​വും വി​വി​ധ ലി​ങ്ക് റോ​ഡു​ക​ളി​ലേ​ക്ക് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ, വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ൾ, ലി​ങ്ക് റോ​ഡു​ക​ൾ എ​ന്നി​വ​യ്ക്ക് സ​മീ​പം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യി​ട​ത്ത് സീ​ബ്രാ​ലൈ​നു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

നി​ല​വി​ലു​ള്ള സീ​ബ്രാ​ലൈ​നു​ക​ൾ വ്യ​ക്ത​മാ​യി പു​ന​ർ​വ​ര​യ്ക്കു​ക​യും അ​നാ​വ​ശ്യ​മാ​യി ര​ണ്ട് ലൈ​നു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ അ​വ ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews Zebra Crossing

Recent News

Corehub Up