x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ട്ട​പ്പാ​ടി ചു​രം​റോ​ഡി​ൽ അ​പ​ക​ട​ഭീ​ഷ​ണി

വെബ് ഡെസ്ക്
Published: September 21, 2026 04:18 AM IST | Updated: September 21, 2026 04:18 AM IST

അ​ട്ട​പ്പാ​ടി ചു​രം​റോ​ഡ് പ​ത്താം​വ​ള​വി​ൽ ക​ൾ​വ​ർ​ട്ടി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്ന് രൂ​പ​പ്പെ​ട്ട ഗ​ർ​ത്തം പൊലിസ് പ​രി​ശോ​ധി​ക്കു​ന്നു.

അ​ഗ​ളി: അ​ട്ട​പ്പാ​ടി ചു​രം​റോ​ഡ് അ​തീ​വ ദു​ർ​ബ​ല​മാ​കു​ന്നു. ഇ​ന്ന​ലെ ചു​രം​റോ​ഡ് പ​ത്താം​വ​ള​വി​ൽ കാ​ണ​പ്പെ​ട്ട ഗ​ർ​ത്തം യാ​ത്ര​ക്കാ​രി​ൽ ഭീ​തി​പ​ര​ത്തി. റോ​ഡി​ൽ ക​ൾ​വെ​ർ​ട്ടി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്നാ​ണ് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. അ​ഗ​ളി പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി സം​ര​ക്ഷ​ണ​മൊ​രു​ക്കി.

ഇ​ന്നു​മു​ത​ൽ ചു​രം​റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പ്ര​ദേ​ശ​ത്ത് സം​ര​ക്ഷ​ണം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ഗ​ളി ഡി​വൈ​എ​സ്പി ആ​ർ. അ​ശോ​ക​ൻ പ​റ​ഞ്ഞു. ചു​രം​റോ​ഡി​ലെ അ​പ​ക​ടാ​വ​സ്ഥ അ​നു​ദി​നം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്.

2018-19 വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ഇ​നി​യും ബ​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. റോ​ഡി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ശ​ക്ത​മ​ല്ല. മൂ​ട​ൽ​മ​ഞ്ഞും കോ​ട​യും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന റോ​ഡി​ലൂ​ടെ​യു​ള്ള രാ​ത്രി​സ​ഞ്ചാ​രം അ​തീ​വ​അ​പ​ക​ട​ക​ര​മാ​ണ്.

ടാ​റിം​ഗ് റോ​ഡ് തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള റോ​ഡ് ഫ​ർ​ണി​ച്ച​റു​ക​ളൊ​ന്നും ത​ന്നെ​യി​ല്ല. ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്നു​വീ​ഴും വി​ധ​മാ​ണ് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​ക​ളു​ള്ള​തെ​ന്നു യാ​ത്ര​ക്കാ​രും ഡ്രൈ​വ​ർ​മാ​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. റോ​ഡി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ ഭ​യ​ന്ന് പ​ല​രും അ​ട്ട​പ്പാ​ടി​യി​ൽ​നി​ന്ന് പു​റ​ത്തു​ക​ട​ക്കു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലൂ​ടെ​യാ​ക്കി​യി​ട്ടു​ണ്ട്. അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ലെ​ങ്കി​ലും അ​ട്ട​പ്പാ​ടി​ക്ക് പു​റ​ത്തു​ക​ട​ക്കാ​ൻ ബ​ദ​ൽ സം​വി​ധാ​നം വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ഇ​തു​വ​രെ നി​റ​വേ​റി​യി​ട്ടി​ല്ല.

Tags : NattuVishesham DistrictNews

Recent News

Corehub Up