ബത്തേരിയില്‍ സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സ് കേരളം വിഷന്‍-2026 പരിപാടിയുടെ ഭാഗമായി ബത്തേരിയില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ സംഗമം മുനിസിപ്പല്‍ ചെയര്‍
സുല്‍ത്താന്‍ ബത്തേരി: സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സയന്‍സ് കേരളം വിഷന്‍-2026 പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ സംഗമവും ‘മാറുന്ന കാലം, വാക്കാണ് ശക്തി’ എന്ന വിഷയത്തില്‍ പ്രഭാഷണവും നടത്തി. ലയണ്‍സ് ഹാളില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു.
സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു.
പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജേഷ് രാസലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.കെ. സുരേഷ് ബാബു പ്രഭാഷണം നടത്തി. പി.എം. വേണുനാഥന്, എം.എസ്. വിശ്വനാഥന്, ടോം ജോസ്, നൗഷാദ് മംഗലശേരി, വി. മുഹമ്മദലി, എം.ഡി. ജോസ്, ആന്റോ ജോര്‍ജ്, പി.എം. ജയശ്രീ, ഡോളി, മാത്യു ഇടയക്കാട്ട് എന്നിവര്‍ നേതൃത്വം നല്കി.