District News
സുല്ത്താന് ബത്തേരി: സെന്റര് ഫോര് പൊളിറ്റിക്കല് സയന്സ് കേരളം വിഷന്-2026 പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ സംഗമവും ‘മാറുന്ന കാലം, വാക്കാണ് ശക്തി’ എന്ന വിഷയത്തില് പ്രഭാഷണവും നടത്തി. ലയണ്സ് ഹാളില് മുനിസിപ്പല് ചെയര്പേഴ്സണ് റസീന അബ്ദുള് ഖാദര് ഉദ്ഘാടനം ചെയ്തു.
സെന്റര് എക്സിക്യുട്ടീവ് ഡയറക്ടര് കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു.
പോലീസ് സര്ക്കിള് ഇന്സ്പെക്ടര് അജേഷ് രാസലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.കെ. സുരേഷ് ബാബു പ്രഭാഷണം നടത്തി. പി.എം. വേണുനാഥന്, എം.എസ്. വിശ്വനാഥന്, ടോം ജോസ്, നൗഷാദ് മംഗലശേരി, വി. മുഹമ്മദലി, എം.ഡി. ജോസ്, ആന്റോ ജോര്ജ്, പി.എം. ജയശ്രീ, ഡോളി, മാത്യു ഇടയക്കാട്ട് എന്നിവര് നേതൃത്വം നല്കി.
District News
നെടുമങ്ങാട്: ഗണേശോത്സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഗണേശോത്സവത്തിന് തുടക്കമായി. കച്ചേരിനടയിൽ നടന്ന സാംസ്കാരിക സമ്മേളനം നഗരസഭ ചെയർമാൻ അഡ്വ. ആർ.ജയദേവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രസ്റ്റ് പ്രസിഡണ്ട് കരിപ്പൂര് പ്രേമകുമാർ അധ്യക്ഷത വഹിച്ചു.
ചലച്ചിത്ര സീരിയൽ താരം ഡോ. ദിവ്യ നായർ മുഖ്യ അതിഥിയായിരുന്നു. ട്രസ്റ്റ് സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ. പേരൂർക്കട ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കായിപ്പാടി രാജേഷ്, ജോയിന്റ് സെക്രട്ടറി കണ്ണാരംകോട് രാജേഷ്, നഗരസഭ കൗൺസിലർ ടി.അർജുനൻ, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. തുളസിദാസ്, അഡ്വ. ലക്ഷ്മി മോഹൻ, ട്രസ്റ്റ് സംസ്ഥാന സമിതി അംഗം ശാസ്തമംഗലം ഹരി, ബിജെപി സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീകല, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു ഈ വർഷത്തെ ഗണേശോത്സവപുരസ്കാരങ്ങൾ സമ്മാനിച്ചു ഈ മാസം 16ന് ശങ്കുമുഖം ആറാട്ടുകടവിൽ വിഗ്രഹ നിമഞ്ജനം നടക്കും.
District News
കാഞ്ഞിരപ്പള്ളി: രൂപതയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് രൂപതയിലെ എല്ലാ ഇടവകകളിലെയും മദ്ബഹാ ശുശ്രൂഷികളുടെ സംഗമം നാളെ രാവിലെ 10ന് കുട്ടിക്കാനം മരിയൻ കോളജിൽ നടക്കും. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും.
വിവിധ ഇടവകകളിൽ നിന്നായി രണ്ടായിരത്തിലധികം മദ്ബഹാ ശുശ്രൂഷികൾ ഒന്നിച്ചു ചേരുന്ന മഹാസംഗമത്തിന് മുണ്ടക്കയം, പെരുവന്താനം ഫൊറോനകൾ ആതിഥേയത്വമരുളും. മുണ്ടക്കയം, പെരുവന്താനം ഫൊറോനകളിലെ ഇടവകകളിൽ നിന്നുള്ള സൺഡേ സ്കൂൾ അധ്യാപകർ ഉൾപ്പെടുന്ന വിവിധ കമ്മിറ്റികൾ മദ്ബഹാ ശുശ്രൂഷികളുടെ സംഗമത്തിന് ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലി കമ്മിറ്റി അംഗങ്ങൾ, വിശ്വാസ ജീവിത പരിശീലന കേന്ദ്രം, ചെറുപുഷ്പ മിഷൻ ലീഗ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് മഹാസംഗമം നടത്തുന്നത്.
District News
ചങ്ങനാശേരി: കോണ്ഗ്രസ് ടൗണ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് നേതൃയോഗവും ഓണാഘോഷവും സംഘടിപ്പിച്ചു. കെപിസിസി ജനറല് സെക്രട്ടറി അഡ്വ.ജോസി സെബാസ്റ്റ്യന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എ. സജാദ് അധ്യക്ഷത വഹിച്ചു.
യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് പി.എന് നൗഷാദ്, കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം,നഗരസഭാ ചെയര്മാന് ജോമി ജോസഫ്, ഡിസിസി മെംബര് തോമസ് അക്കര, ഗീത ശ്രീകുമാര്, പി.കെ. സുശീലന് തുടങ്ങിയവർ പ്രസംഗിച്ചു.
District News
എടക്കര: ടി.പി. അബ്ദുള്ള മുസ്ലിയാർ ആൻഡ് ഫാത്തിമ ഫൗണ്ടേഷൻ സംഘടിപ്പിച്ച മീലാദ് സദസും റിലീഫ് വിതരണവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ടി.പി. സലീം എടക്കര, ടി.പി. അഷ്റഫലി എംഎൽഎ, ഹസൻ ദാരിമി കുട്ടശേരി, ഇസ്മായിൽ മൂത്തേടം, കെ.ടി. കുഞ്ഞാൻ, എ.പി. യാക്കൂബ് ഫൈസി, ടി.കെ. മുജീബ്, ഇസ്മായിൽ ഹാജി നല്ലംതണ്ണി, നൂർ ഫൈസി ചുങ്കത്തറ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ഫൗണ്ടേഷന്റെ അവാർഡുകൾ വിതരണം ചെയ്തു.
District News
ചവറ: ഫ്രണ്ട്സ് തരംഗം സാഹിത്യ കലാ സാംസ്കാരിക സംഘടന സംഘടിപ്പിച്ച ഓണാഘോഷവും സാംസ്കാരിക സമ്മേളനവുംകവിയും സാംസ്കാരിക പ്രവര്ത്തകനുമായ ആസാദ് ആശിര്വാദ് ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി എസ്.ആര്.കെ. പിള്ള അധ്യക്ഷത വഹിച്ച യോഗത്തില് പ്രഫ. അരുണ് കോളശേരില്, ഡോ. എം.എം. കുഞ്ഞ്, അഡ്വ. വിജയ മോഹന്, അപ്സര ശശികുമാര്, ശ്രീകുമാരി ഓച്ചിറ, റോസ് ആനന്ദ്, മോഹന് നിഖിലം, എം.ആര്. അരവിന്ദന്, അനിത കൊല്ലം,സുചിത്ര മഞ്ജുഷ, ബ്രിട്ടോ ബെന്, രാജന് ആലുംകടവ്, അലക്സ് നെപ്പോളിയന്, ചന്ദ്രശേഖര പിള്ള, സുരേഷ് മാങ്കോണം, ശിവദാസന് പെരുമ്പുഴ, കല ജി. പുതുക്കാട്, രാധ മോഹന് തുടങ്ങിയവര് പ്രസംഗിച്ചു.
District News
നെടുമങ്ങാട്: നഗരസഭയിൽ പാലിയേറ്റീവ് പരിചരണ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗുണഭോക്താക്കളുടെ സംഗമവും ഭക്ഷ്യക്കിറ്റ് വിതരണവും നടന്നു. നഗരസഭയിൽ 688 പേരാണ് 42 വാർഡുകളിലായി സാന്ത്വന പരിചരണ ചികിത്സയിലുള്ളത്. ജി.ആർ. അനിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ അഡ്വ. ആർ. ജയദേവൻ അധ്യക്ഷനായി.
വൈസ് ചെയർപേഴ്സൺ ലക്ഷ്മി സുരാജ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എം. ശ്രീകേഷ്, സി സാബു, ലിസി വിജയൻ, സബീനാബീവി, കൗൺസിലർമാരായ ജെ. കൃഷ്ണകുമാർ, ടി. അർജുനൻ, പി. ഹരികേശൻ നായർ, എസ്. ബിന്ദു, സി.എസ്.ശ്രീജ, എം.എസ്. ബിനു, കരിപ്പൂർ സുരേഷ്, അസീലാബീവി, ടി. ലളിത, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ വി. സുമി, പൂവത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രം ഡോ. ഐഷാ മുംതാസ്, പാലിയേറ്റീവ് വിഭാഗം ഡോ. അൻസർ, നഗരസഭാ സെക്രട്ടറി ആർ. കുമാർ എന്നിവർ പങ്കെടുത്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ്.എസ്. ബിജു സ്വാഗതവും നഗരസഭ ക്ലീൻസിറ്റി മാനേജർ എം.ആർ. റാംകുമാർ നന്ദി പറഞ്ഞു.
District News
തിരുവല്ല: വിരമിച്ച അധ്യാപകർ സമൂഹത്തിൽ സജീവത നിലനിർത്തണമെന്നും തങ്ങൾക്കു ലഭിച്ച താലന്തുകൾ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ഉപയോഗപ്പെടുത്തണമെന്നും മാർത്തോമ്മാ സഭ കോട്ടയം - കൊച്ചി ഭദ്രാസനാധ്യക്ഷൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ. മാർത്തോമ്മാ സ്കൂൾസ് റിട്ട. ടീച്ചേഴ്സ് ഫെലോഷിപ്പിന്റെ സംസ്ഥാനതല പഠന സമ്മേളനം മാങ്ങാനം ടിഎംഎഎം സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് വി.എം. മത്തായിയുടെ അധ്യക്ഷതയിൽ നോവലിസ്റ്റ് രവിവർമ തമ്പുരാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സജി ജോൺ, ട്രഷറർ കെ.ജി. തോമസ്, മേഖലാ പ്രസിഡന്റ് ഷാജി ജോർജ്, വി.വി. മേരിക്കുട്ടി, പി.കെ. തോമസ്, എ.വി. ജോർജ്, ടെൻസ് ടി. ബേബി, സൂസൻ തോമസ്, ഡെയ്സി കെ. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
District News
മൂവാറ്റുപുഴ : ലോകകപ്പ് ഫുട്ബോള് മത്സരത്തിന്റെ പശ്ചാത്തലത്തില്, മൂവാറ്റുപുഴ ഗവ. മോഡല് ഹൈസ്കൂളില് വ്യത്യസ്തമായ ഒരു ഒത്തുചേരല്. 1998-99 അധ്യയനവര്ഷത്തില് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാതലത്തില് കിരീടം ചൂടിയ ഗവ. മോഡല് ഹൈസ്കൂള് ഫുട്ബോള് ടീം അംഗങ്ങള് അന്നത്തെ കായികാധ്യാപകനായിരുന്ന കെ.എന്. രാജന് ബാബുവിന്റെ നേതൃത്വത്തില് സ്കൂളില് ഒത്തുകൂടിയത് ശ്രദ്ധേയമായി. 1998ല് ഫ്രാന്സ് ലോകകപ്പ് കിരീടമണിഞ്ഞപ്പോള് അന്ന് ഫ്രാന്സിന്റെ ജേഴ്സിയണിഞ്ഞ് കളിക്കളത്തിലിറങ്ങി കിരീടം സ്വന്തമാക്കിയതിന്റെ ഓര്മ്മയ്ക്ക് അതേ ജേഴ്സിയണിഞ്ഞ് അന്നത്തെ 14 കളിക്കാര് സ്കൂളില് എത്തിയത് അധ്യാപകര്ക്കും വിദ്യാര്ഥികള്ക്കും കൗതുകമായി.
മാത്യു കുഴല്നാടന് എംഎല്എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്പേഴ്സണ് ജോയ്സ് മേരി ആന്റണി അധ്യക്ഷത വഹിച്ചു. മുന് കായികാധ്യാപകന് കെ.എന്. രാജന് ബാബു, മുന് പ്രധാനാധ്യാപകന് സി.പി. സുകുമാരന് എന്നിവരെ മാത്യു കുഴല്നാടന് എംഎല്എ പൊന്നാടയണിയിച്ച് ആദരിച്ചു.
മൂവാറ്റുപുഴ എസ്ഐ സി.പി. ബഷീര്, മൂവാറ്റുപുഴ എക്സൈസ് ഇന്സ്പെക്ടര് അനില്കുമാര് എന്നിവര് കുട്ടികള്ക്ക് ലഹരി വിരുദ്ധ ബോധവര്ക്കരണ ക്ലാസ് നടത്തി. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് ഷഹന മാഹിന്, നഗരസഭാംഗം ജിനു ആന്റണി, ഹൈസ്കൂള് പ്രധാനാധ്യാപിക ഷെമീന ബീഗം, ഹയര് സെക്കന്ഡറി പ്രിന്സിപ്പല് കെ.വി. ഷര്മ്മിള, വിഎച്ച്എസ് പ്രിന്സിപ്പല് ജ്യോതി സി. നായര്, പിടിഎ പ്രസിഡന്റ് മേരി സരിത, സ്കൂള് മുന് പ്രധാനാധ്യാപകന് സി.പി. സുകുമാരന്, പി.എച്ച്. അനീഷ്, കെ.വി. ബൈജു എന്നിവര് പ്രസംഗിച്ചു.
ചടങ്ങില് സ്കൂളിലെ വിദ്യാര്ഥികള്ക്ക് വിവിധ സമ്മാനങ്ങളും ഫുട്ബോളും നല്കി, പുതുതലമുറയ്ക്ക് രാജന് ബാബുവിന്റെ നേതൃത്വത്തില് പെനാല്ട്ടി ഷൂട്ടൗട്ടും നടത്തിയാണ് അധ്യാപകരും താരങ്ങളും മടങ്ങിയത്.
District News
ചെറുതോണി: മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവവും ജില്ലാതല ഉദ്ഘാടനവും സ്നേഹവീടിന്റെ താക്കോൽദാനം, വിവിധ ക്ലബുകളുടെ ഉദ്ഘാടനം, മെറിറ്റ് ഡേ എന്നിവ നടത്തി. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ സ്നേഹവീടിന്റെ താക്കോൽദാനം നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ വടക്കേൽ അധ്യക്ഷത വഹിച്ചു. വിവിധ ക്ലബുകളുടെ ഉദ്ഘാടനം കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസർ ആൻസൺ ജോസഫ് നിർവഹിച്ചു.
ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ.ഡോ. ജോർജ് തകിടിയേൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരെയും വിവിധ സ്കോളർഷിപ്പ് ജേതാക്കളെയും വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പൂർവ വിദ്യാർഥികളേയും ആദരിച്ചു.
സ്കൂളിൽ പുതുതായി നിർമിച്ച പാചകപ്പുരയുടെ ഉദ്ഘാടനം വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് നിർവഹിച്ചു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം മാളവിക ബാബു, പഞ്ചായത്തംഗം വിൽസൺ പുതിയകുന്നേൽ, ഡിക്ലർക്ക് സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് ജയ്സൺ കെ. ആന്റണി, പ്രിൻസിപ്പൽ സിബിച്ചൻ തോമസ്, ഹെഡ്മാസ്റ്റർ ബിനോയി സെബാസ്റ്റ്യൻ, അസിസ്റ്റന്റ് മാനേജർ ഫാ. ഡെയ്ൻ വടക്കേമുറിയിൽ, എൽപി സ്കൂൾ എച്ച്എം സിജുമോൻ തോമസ്, എംപിടിഎ പ്രസിഡന്റ് അനിത ഷിബു, സ്റ്റാഫ് സെക്രട്ടറി ഫാ. ടിനു പാറക്കടവിൽ എന്നിവർ പ്രസംഗിച്ചു.
എസ്എൻഡിപി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ
അടിമാലി: എസ്എൻഡിപി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികളുടെ പ്രവേശനോത്സവം നടന്നു. അടിമാലി ബിഎഡ് ട്രെയിനിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എഫ്. രാജ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഒന്നാംവർഷ വിദ്യാർഥികൾ അക്ഷരജ്യോതി തെളിച്ചു. പരിപാടിയിൽ പിടിഎ പ്രസിഡന്റ് എസ്. കിഷോർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം.എസ്. അജി, ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ കെ.എസ്. ശോഭ, സ്കൂളിലെ പൂർവവിദ്യാർഥികളായ അടിമാലി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ ഷെറിൻ ആൻഡ്രൂസ്, അടിമാലി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് സബ് എൻജിനിയർ ബേസിൽ ബേബി, അസിസ്റ്റൻ മാനേജർ അനന്തു എം. നായർ തുടങ്ങി സ്കൂൾ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.
District News
കുറുമാൽ: വടക്കാഞ്ചേരി മേഖല കുടുംബകൂട്ടായ്മ അസീസിയൻ ആത്മീയസംഗമം വേലൂർ കുറുമാൽ ഗാഗുൽത്താ ധ്യാനകേന്ദ്രത്തിൽ വച്ച് ധ്യാനപ്രഭാഷണം, ദിവ്യബലി എന്നീ വിവിധ പരിപാടികളോടെ നടന്നു. വേലൂർ ഫൊറോന വികാരി ഫാ. ജയ്സൺ തെക്കുംപുറം ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഫൊറോന ജനറൽ കൺവീനർ പി.പി. യേശുദാസ് അധ്യക്ഷതവഹിച്ചു.
ഫാ. ജോസ് എടാട്ടുകാരൻ കപ്പുച്ചിൻ ആത്മീയ പ്രഭാഷണം നടത്തി. ഫാ. സിജോ പള്ളത്തുക്കുടി കപ്പുച്ചിൻ ദിവ്യബലിക്ക് കാർമികൻ ആയി. ഫൊറോന കൺവീനർമാരായ കെ.ടി. സിന്റോ , അജയൻ , സിബി, ജോമി ജോൺസൺ, ജിന്റോ, ജിജോ, അമിത ലിജോ, സുജിൽ, സി.ഐ. പൗലോസ്, ജയ്സൺ , ലീന ആന്റണി എന്നിവർ പ്രസംഗിച്ചു.
District News
കാഞ്ഞിരപ്പള്ളി: ദൈവ മഹത്വത്തിനായി വിശ്വസ്തതയോടെ ശുശ്രൂഷ നിർവഹിക്കുന്നവർ നിത്യനഗരത്തിലേക്ക് സമ്പാദ്യം ശേഖരിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാർ ജോസ് പുളിക്കൽ.
കുട്ടിക്കാനം മരിയൻ കോളജിൽ നടത്തപ്പെട്ട കൈക്കാരന്മാരുടെയും കണക്കന്മാരുടെയും സുവർണ ജൂബിലി സംഗമത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു മാർ ജോസ് പുളിക്കൽ. അജപാലന ശുശ്രൂഷയിൽ മഹനീയ സേവനമാണ് കൈക്കാരന്മാരും കണക്കന്മാരും നിർവഹിക്കുന്നത്. വിശ്വസ്തരായ കാര്യസ്ഥരായി വർത്തിക്കുന്ന നേതൃത്വ ശുശ്രൂഷകരോട് സഭാസമൂഹം കടപ്പെട്ടിരിക്കുന്നുവെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
കൈക്കാരന്മാരുടെയും കണക്കന്മാരുടെയും ദൗത്യം സംബന്ധിച്ച് രൂപത ചാൻസിലർ ഫാ. ഡോ. മാത്യു ശൗര്യാംകുഴി ക്ലാസ് നയിച്ചു. രാജ്യനിയമങ്ങൾക്കു വിധേയമായുള്ള സാമ്പത്തിക വിനിയോഗത്തിൽ ശ്രദ്ധിക്കേണ്ടവ സംബന്ധിച്ച് രൂപത പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, ഓഡിറ്റർ ഷൈജോ ജോസഫ് എന്നിവർ സംസാരിച്ചു.
പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ഡോ. ജോസഫ് വെള്ളമറ്റം, സിഞ്ചെല്ലൂസ് ഫാ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, രൂപത പാസ്റ്ററൽ അനിമേഷൻ ഡയറക്ടർ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ, മരിയൻ കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് ഞള്ളിയിൽ, ഫാ. മാത്യു കയ്യാണിയിൽ, ഫാ. സെബാസ്റ്റ്യൻ കാരിക്കക്കുന്നേൽ, സിസ്റ്റർ സെലിൻ പരവരാകത്ത് എഫ്സിസി, ജെസി ജോസഫ് ചൂളയ്ക്കപ്പറമ്പിൽ, എബിൻ ഏബ്രഹാം ആലഞ്ചേരി, മെയ്മോൾ മാത്യു കരിയിൽ എന്നിവർ പ്രസംഗിച്ചു.
District News
ചെമ്പേരി: വൈഎംസിഎ ചെമ്പേരി യൂണിറ്റിലെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും ചെമ്പേരി വൈഎംസിഎ ഹാളിൽ നടന്നു. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജി ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് ഷീൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ സിബി പുന്നക്കുഴി ആമുഖ പ്രഭാഷണവും ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ അനുഗ്രഹ പ്രഭാഷണവും നടത്തി.
വൈഎംസിഎ കണ്ണൂർ സബ് റീജിയൻ ചെയർമാൻ ബെന്നി ജോൺ സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഏരുവേശി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെംബർ ജോൺസൺ പുലിയുറുമ്പിൽ, വൈഎംസിഎ നേതാക്കളായ ജിയോ ജേക്കബ്, ഷാജി ജോസഫ്, ടിന്റു ബിജി, സാവിയോ ഇടയാടിയിൽ, ഷൈബി കുഴിവേലിപ്പുറത്ത്, ഷെൽസി കാവനാടിയിൽ, വൈഎംസിഎ വനിതാ ഫോറം പ്രസിഡന്റ് റഷീന ജോർജ് എന്നിവർ പ്രസംഗിച്ചു. ചെമ്പേരി വൈഎംസിഎ സെക്രട്ടറി റോബി സക്കറിയാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഭാരവാഹികളായി സാവിയോ ഇടയാടിയിൽ - പ്രസിഡന്റ്, ഷാജി വർഗീസ്, റോൾഡൻ കഴിവേലിപ്പുറത്ത് - വൈസ് പ്രസിഡന്റുമാർ, ബാബുക്കുട്ടി ജോർജ് - സെക്രട്ടറി, നിബിൻ ജോയി - ജോയിന്റ് സെക്രട്ടറി, അജി കൊട്ടാരത്തിൽ - ട്രഷറർ എന്നിവർ ചുമതലയേറ്റു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും കലാ-കായിക മത്സരങ്ങളിൽ വിജയികളായവർക്കും അവാർഡുകൾ നല്കി അനുമോദിച്ചു. പരിപാടികൾക്ക് ജോമി ജോസ്, ജ്യോതിരാജ് തോമസ്, ദീപു ജോസ്, ടി. ജയശ്രീ, ജോസ് കാരുവേലിൽ എന്നിവർ നേതൃത്വം നൽകി.
District News
നീലേശ്വരം: നീലേശ്വരം ടൗണില് ആകാശപാത നിര്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില് നടന്നുവരുന്ന അനിശ്ചിതകാല സമരത്തിന്റെ 70-ാം ദിനം അടുപ്പുകൂട്ടി കഞ്ഞിവച്ച് ജനകീയ സമരസമിതി പ്രതിഷേധിച്ചു. സമരപോരാളി നാരായണിയമ്മയും ഒമ്പതുവയസുകാരിയായ കര്ണികയും ചേര്ന്ന് സമരം ഉദ്ഘാടനം ചെയ്തു. ശ്രീനാഥ് ശശി അധ്യക്ഷത വഹിച്ചു.
സുരേന്ദ്രനാഥ്, പ്രകാശന് കൊട്ടറ, പദ്മരാജന് ഐങ്ങോത്ത്, പി.പി. ഹരീഷ്, പി.വി. സുകുമാരന്, പി.വി. വിനോദ്, ഷഫീഖ്, മധുസൂദനന്, ചന്ദ്രന് ശില്പ, രാജേന്ദ്രകുമാര്, ഹമീദ് തൈക്കടപ്പുറം, മനോജ്, അനൂപ്, എന്. വിശ്വേശ്വര പ്രഭു, ഹൈദര്, ശശി പള്ളിക്കര, സുമിത നീലേശ്വരം, പ്രമോദ് കുമാര്, സി.എം.അശോക് കുമാര് എന്നിവര് പ്രസംഗിച്ചു.
District News
എടത്വ: സ്കൂള് തുറക്കാന് ദിവസങ്ങള് മാത്രം ബാക്കിയുള്ളപ്പോള് കുണ്ടും കുഴിയുമായിക്കിടന്ന തലവടി പഞ്ചായത്ത് 12-ാം വാര്ഡ് സൗഹൃദ നഗറിലേക്കുള്ള റോഡ് സൗഹൃദ കൂട്ടായ്മയിലൂടെ സഞ്ചാരയോഗ്യമാക്കി. ജലജീവന് പദ്ധതിയിലൂടെ കുട്ടനാട്ടില് കുടിവെള്ളം വിതരണം ചെയ്യുന്നതിന് റോഡുകള് വെട്ടി പൊളിച്ചാണ് പൈപ്പ് ലൈന് സ്ഥാപിച്ചത്. ആകെ 10 അടി വീതിയുള്ള റോഡിന്റെ വശങ്ങളില് ജെസിബി ഉപയോഗിച്ച് കുഴികള് എടുക്കുന്നത് മൂലം ടാര് ഇളകി മാറുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ചില ഇടങ്ങളില് പൈപ്പ് ലൈന് വലിച്ചു.
റോഡ് വെട്ടി പൊളിച്ചപ്പോള് പ്രദേശവാസികള് പ്രതിഷേധിച്ച് രംഗത്ത് വന്നിരുന്നു. പൂര്വ്വസ്ഥിതിയിലാക്കുമെന്ന് കരാറുകാര് വാഗ്ദാനം ചെയ്തെങ്കിലും റോഡുകള് പലയിടങ്ങളിലും ഇപ്പോള് സഞ്ചരിക്കാന് പോലും പറ്റാത്ത അവസ്ഥയിലാണ്. കുട്ടനാട്ടിലെ ഗ്രാമീണ റോഡുകള് സഞ്ചാര യോഗ്യമാക്കുന്നതിന് അടിയന്തര ഇടപെടല് ആവശ്യപ്പെട്ട് പൊതുപ്രവര്ത്തകന് തലവടി സൗഹൃദ നഗറില് വാലയില് ബെറാഖാ ഭവനില് ഡോ. ജോണ്സണ് വി. ഇടിക്കുള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്കിയ ഹര്ജി ഫയലില് സ്വീകരിച്ചു.
തലവടി പഞ്ചായത്തില് പൊതുടാപ്പ് ഇല്ലാത്ത ഏക വാര്ഡായ 12-ാം വാര്ഡില് സൗഹൃദ നഗറില് പൈപ്പ് ലൈന് സ്ഥാപിച്ചതു മൂലം തകര്ന്ന റോഡ് കഴിഞ്ഞ ദിവസം സഞ്ചാര യോഗ്യമാക്കി. നിര്മ്മാണ പ്രവര്ത്തനത്തിന്റെ ഉദ്ഘാടനം സൗഹൃദ നഗറിലെ മുതിര്ന്ന അംഗം തങ്കമ്മ ചാക്കോ (94) നിര്വഹിച്ചു.
എൻ.കെ. ഭാസ്കരന്, തോമസ്കുട്ടി പാലപ്പറമ്പിൽ, വിന്സണ് പൊയ്യാലുമാലില്, സുരേഷ് പരുത്തിക്കല്, ബാബു വാഴക്കൂട്ടത്തില്, മോനിച്ചന് നാലില്ചിറ, പി.ഡി. കലേശൻ, റോഷ്മോന് കളത്തിൽ, ബേബി മഠമുഖം, ഡോ. ജോണ്സണ് വി. ഇടിക്കുള എന്നിവര് നേതൃത്വം നൽകി.
District News
നെടുമങ്ങാട്: പുതുക്കുളങ്ങര റസിഡൻസ് അസോസിയേഷൻ ഏഴാം വാർഷികവും കുടുംബ സംഗമവും പുതുക്കുളങ്ങര ഗവ. എൽപി സ്കൂളിൽ നടന്നു. ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.എ. കാസിം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു.
ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അംഗം ഉഴമലയ്ക്കൽ വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബബിത നിസാർ, വാർഡ് അംഗങ്ങളായ ഇ.കെ. പ്രേമം രാജ്, ദിവ്യ അനിൽകുമാർ, സെക്രട്ടറി ജി.എസ്. രാധാകൃഷ്ണൻ, ശരണ്യ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികൾ, സമ്മാനദാനം, അത്താഴവിരുന്ന് എന്നിവയുണ്ടായിരുന്നു.
District News
പാലാ: സെന്റ് തോമസ് കോളജിലെ ഇംഗ്ലീഷ് വിഭാഗം സ്ഥാപിതമായതിന്റെ 75-ാം വാര്ഷികത്തിന്റെയും പിജി വിഭാഗത്തിന്റെ 60-ാം വാര്ഷികത്തിന്റെയും ഭാഗമായി മെഗാ പൂര്വവിദ്യാര്ഥി സംഗമം നടന്നു.
ഇംഗ്ലീഷ് വിഭാഗത്തിന്റെ ആരംഭം മുതലുള്ള ബിരുദ, ബിരുദാനന്തരബിരുദ പഠിതാക്കളും അവരുടെ കുടുംബാംഗങ്ങളും കോളജ് അങ്കണത്തില് ഒത്തുചേര്ന്നു. ബാച്ച്മേറ്റ്സ് മീറ്റിംഗ്, ഡിപ്പാര്ട്ട്മെന്റ് സന്ദര്ശനം, അധ്യാപകരുമായി ഓര്മ പുതുക്കല് തുടങ്ങിയവ ഹൃദ്യമായി.
ഗുരുവന്ദനം ചടങ്ങില് കോളജ് പ്രിന്സിപ്പല് ഡോ. സിബി ജയിംസ് അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ മോൺ. ജോസഫ് തടത്തില് ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് വിഭാഗത്തിന്റെ വളര്ച്ചയില് നിര്ണായക പങ്ക് വഹിച്ച് വിരമിച്ച എല്ലാ അധ്യാപകരെയും പ്രിന്സിപ്പലായും ഇംഗ്ലീഷ് വിഭാഗം മുന് മേധാവിയായും സേവനമനുഷ്ഠിച്ച് വിരമിക്കുന്ന ഡോ. സിബി ജയിംസിനെയും ആദരിച്ചു. 1965ലെ ആദ്യ ബിരുദാനന്തര ബാച്ചിലെ വിദ്യാര്ഥികളെയും 1961ലെ ആദ്യ ബിരുദ വിദ്യാര്ഥികളെയും ആദരിച്ചു.
ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ജോബി മാത്യു, ജനറല് കണ്വീനര് ഡോ. സെബാസ്റ്റ്യന് നരിവേലി, ചീഫ് കോ-ഓര്ഡിനേറ്റര് പ്രഫ. ടോമി ചെറിയാന്, സിനിമാതാരം മിയ ജോര്ജ് എന്നിവര് പ്രസംഗിച്ചു.
District News
തെങ്ങണ: ആശാ ഭോസ്ലെ അനുസ്മരണവും സംഗീത കൂട്ടായ്മയും നടത്തി. സാഹിത്യകാരനും സിനിമ നിരൂപകനുമായ തോംസൺ ആന്റണി മുക്കാട്ടു കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. കെ.ആർ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആർ. സലിം കുമാർ, മൈത്രീ ഗോപീകൃഷ്ണൻ, കെ.എൻ. രാജൻ, കെ.എസ്. ശശികല എന്നിവർ പ്രസംഗിച്ചു.
തുടർന്നു നടന്ന സംഗീതക്കൂട്ടായ്മയിൽ എം.പി. ജോൺ, രജനീഷ് , ഉണ്ണി വട്ടച്ചാൽ, തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
International
പാരീസ്: ഫ്രാൻസിലെ പാരീസിൽ വരുംദിവസങ്ങളിൽ മുസ്ലീങ്ങൾ ഒത്തുചേരുന്നതിന് നിരോധനം. സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
ആഭ്യന്തര മന്ത്രി ലോറന്റ് നുനെസിന്റെ നിർദേശപ്രകാരം, ഏപ്രിൽ മൂന്ന് മുതൽ ആറ് വരെ പാരീസിലെ ബർഗെറ്റ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഫ്രഞ്ച് മുസ്ലീങ്ങളുടെ 40-ാമത് വാർഷിക യോഗം നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയാണെന്ന് പാരീസ് പോലീസ് മേധാവി പാട്രിസ് ഫൗർ പറഞ്ഞു.
തീരുമാനത്തിനെതിരെ സംഘടന നിയമ നടപടി സ്വീകരിക്കുമെന്ന് സംഘടനയുടെ മേധാവി മഖ്ലൂഫ് മാമെച്ചെ പറഞ്ഞു.
District News
കുണ്ടറ : യുഡിഎഫ് ഇളമ്പള്ളൂര് ഈസ്റ്റ് മണ്ഡലം കണ്വന്ഷനും ഇഫ്താര് സംഗമവും അംബിപൊയ്ക എയ്ഞ്ചല് ഹാളില് നടത്തി. ഇളമ്പള്ളൂര് ഈസ്റ്റ് മണ്ഡലം ചെയര്മാന് പെരുമ്പുഴ ഗോപന് അധ്യക്ഷത വഹിച്ചു. ആര്എസ്പി കേന്ദ്രകമ്മിറ്റി അംഗം ടി.സി വിജയന് യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കണ്വീനര് ടി.സി. അനില്കുമാര്, യുഡിഎഫ് കുണ്ടറ നിയോജക മണ്ഡലം ചെയര്മാര് കുരീപ്പള്ളി സലീം, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് രാജു. ഡി. പണിക്കര്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വര്ഗീസ്, ഇളമ്പള്ളൂര് പഞ്ചായത്ത് പ്രസിഡന്റ് ് സിന്ധു ഗോപന്, ഡിസിസി ജനറല് സെക്രട്ടറി കെ. ബാബുരാജന്, ആര്എസ്പി കുണ്ടറ മണ്ഡലം പ്രസിഡന്റ് ഫിറോസ് ഷാ സമദ്, വിളവീട്ടില് മുരളി, സി.ഡി. ജോണ്, ജയകുമാരന് ഉണ്ണിത്താന്, വി. കുഞ്ഞുകുഞ്ഞ്, നജീം പുത്തന് കട, പഞ്ചായത്ത് മെമ്പര് സാജു വര്ഗീസ്, ഷീബാ ബാബു, അജി അലക്സ്, ജീജാ ബാബു, സവാദ്്, ബിനു ഗോപാല്, മഞ്ജു സുരേഷ് തുടങ്ങിയവര് പ്രസംഗിച്ചു.
District News
കൊച്ചി: മത സൗഹാർദവും മാനവ സ്നേഹവും പങ്കിട്ടു എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ ഇഫ്താർ സംഗമം ടി. ജെ. വിനോദ്, എംഎല്എ ഉദ്ഘാടനം ചെയ്തു. മാനവരാശി ഇന്ന് നേരിടുന്ന വെല്ലുവിളികൾക്കെതിരേ പ്രവർത്തിക്കാനുള്ള മനസ് നമുക്കുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ കാലത്തെ ഇഫ്താറുകൾ സഹോദരൻ അയ്യപ്പൻ വിഭാവനം ചെയ്ത പന്തിഭോജനത്തിന്റെ ഓർമകൾ പങ്കുവയ്ക്കുന്നുവെന്നും മുഖ്യപ്രഭാഷണം നടത്തിയ എറണാകുളം ഗ്രാന്റ് മസ്ജിദ് ഇമാം ഫൈസല് ഇമാം അഭിപ്രായപ്പെട്ടു. എറണാകുളം ജില്ലാ ഉപഭോക്തൃതര്ക്ക പരിഹാര കമ്മീഷന് പ്രസിഡന്റ് ഡി.ബി. ബിനു അധ്യക്ഷത വഹിച്ചു.
ചാവറ ഡയറക്ടര് ഫാ. അനില് ഫിലിപ്പ്, കൊച്ചി കോര്പറേഷന് കൗൺസിലര് കെ.വി.പി. കൃഷ്ണകുമാര്, ബണ്ടി സിംഗ്, മുൻ മേയർ സൗമിനി ജെയിൻ , അജിത്കുമാർ കെ. ഷാജി ജോർജ് പ്രണത, സിഐ സി സി ജയചന്ദ്രൻ, ആർ.ഗോപകുമാർ, ഷജിൽ കുമാർ, കെ.ഉണ്ണികൃഷ്ണൻ, സിജോ പൈനാടത്ത് ,ടി.എം. ഏബ്രഹാം, ആർ. ഗോപാലകൃഷ്ണൻ, ടി.എ. വർക്കി, ജോൺസൻ സി. ഏബ്രഹാം , സി.ഡി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
District News
കൂത്തുപറമ്പ്: കാലങ്ങളായി ഇടതു കോട്ടയാണ് കൂത്തുപറമ്പ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്കും ഒരേപോലെ സ്വാധീനമുള്ള പ്രദേശം. മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉൾപ്പെടെയുള്ള പ്രമുഖർ പ്രതിനിധീകരിച്ച മണ്ഡലം. 2021ൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ പിന്തുണച്ചു. 2021ൽ എൽജെഡി (ഇപ്പോൾ ആർജെഡി) സ്ഥാനാർഥിയായി മത്സരിച്ച കെ. പി. മോഹനൻ 9541 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
കൂത്തുപറമ്പ്, പാനൂർ നഗരസഭകളും കോട്ടയം, കുന്നോത്ത് പറമ്പ്, മൊകേരി, പാട്യം, തൃപ്പങ്ങോട്ടൂർ, പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൂത്തുപറമ്പ് അസംബ്ലി മണ്ഡലം.
ഇതിൽ പാനൂർ നഗരസഭയും കുന്നോത്ത്പറന്പ്, തൃപ്പങ്ങോട്ടൂർ പഞ്ചായത്തുകളും മാത്രമാണ് യുഡിഎഫ് ഭരിക്കുന്നത്. വടകര ലോകസഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കൂത്തുപറന്പിൽ കഴിഞ്ഞ 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 10,892 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ, തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 8000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ട്.
വഴി മാറുമോ കെ.പി. മോഹനൻ
സിറ്റിംഗ് എംഎൽഎയായ കെ.പി. മോഹനൻ തന്നെ ഇക്കുറി മത്സരത്തിനിറങ്ങുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കെ.പി. മോഹനന്റെ ജ്യേഷ്ഠപുത്രനായ പി.കെ. പ്രവീണിനെ രംഗത്തിറക്കാനും സാധ്യതയുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
സംസ്ഥാന സെക്രട്ടറി പി.കെ. പ്രവീണിന്റെ പേരും പരിഗണനയിലുണ്ട്. എന്നാൽ, മണ്ഡലത്തിൽ കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും 60,000 ത്തിന് മുകളിൽ വോട്ട് നേടിയ യുഡിഎഫിനും മണ്ഡലത്തിൽ ശുഭപ്രതീക്ഷ ഏറെയാണ്. മണ്ഡലം തിരിച്ചു പിടിക്കാൻ ലീഗ് തന്നെ സ്ഥാനാർഥിയെ ഇറക്കുമോ അതോ കോൺഗ്രസ് സീറ്റ് ഏറ്റെടുത്തേക്കുമോ എന്നതും മണ്ഡലത്തിൽ ചർച്ചാവിഷയമാണ്.
യുഡിഎഫ് ശക്തനായ സ്ഥാനാർഥിയെ മത്സരരംഗത്ത് ഇറക്കുകയാണെങ്കിൽ കടുത്ത പോരാട്ടത്തിനാവും ഇക്കുറി മണ്ഡലം സാക്ഷ്യം വഹിക്കുക. എൽഡിഎഫിൽ ആർജെഡിക്ക് തന്നെ സീറ്റ് നൽകാനാണ് ധാരണയായത്.
ഇത്തവണയും ലീഗിനാണ് മണ്ഡലം നൽകുന്നതെങ്കിൽ കഴിഞ്ഞ തവണ മത്സരിച്ച ലീഗ് നേതാവ് പൊട്ടങ്കണ്ടി അബ്ദുള്ളയെ തന്നെ സ്ഥാനാർഥിയാക്കണമെന്നാണ് ഒരു വിഭാഗം ആവശ്യം ഉയർത്തുന്നത്. മുസ്ലിംലീഗ് ദേശീയ അസി. സെക്രട്ടറി ജയന്തി രാജൻ, ലീഗ് ദേശീയ വൈസ് പ്രസിന്റ് സൈനുൽ ആബിദ്, കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ് എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്. ബിജെപി ഇത്തവണയും ശക്തമായ മത്സരത്തിനാണ് ഒരുങ്ങുന്നത്. ബിജെപി മുൻ ജില്ലാ അധ്യക്ഷൻ പി. സത്യപ്രകാശ്, സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി എന്നിവരുടെ പേരും സ്ഥാനാർഥി പരിഗണനയിലുണ്ട്.
District News
കൂത്താട്ടുകുളം: നഗരസഭയുടെയും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി സ്നേഹസ്പർശം 2026 കുടുംബസംഗമം സംഘടിപ്പിച്ചു. കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ റെജി ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലിസി ജോസ് അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രിൻസ് പോൾ മുഖ്യപ്രഭാഷണം നടത്തി. സിഎച്ച്സി മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ജോജോ ജോൺ സന്ദേശം നൽകി. റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവർണർ ഫാ. ജോൺ എർണ്യാകുളത്തിൽ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി. ഭാസ്കരൻ പ്രസംഗിച്ചു.
പാലിയേറ്റീവ് പരിചരണ രംഗത്ത് രോഗികൾക്ക് മാനസികവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഒത്തുചേരൽ സംഘടിപ്പിച്ചത്. നഗരസഭയിലെ ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ആതുര ചികിത്സാരംഗത്ത് വിവിധ തരത്തിലുള്ള മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചവരെ ചടങ്ങിൽ ആദരിച്ചു.
Kerala
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ കുടുംബസംഗമം കടവന്ത്ര രാജീവ്ഗാന്ധി ഇന്ഡോര് സ്റ്റേഡിയത്തില് കേന്ദ്രമന്ത്രിയും സംഘടനയിലെ അംഗവുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.
ദാദാ സാഹെബ് ഫാല്ക്കെ പുരസ്കാര ജേതാവായ മോഹന് ലാലിനെയും പദ്മഭൂഷൺ പുരസ്കാര ജേതാവ് മമ്മൂട്ടിയെയും ചടങ്ങില് ആദരിച്ചു.
‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോന് അധ്യക്ഷത വഹിച്ച ചടങ്ങില് മുതിര്ന്ന അംഗം ടി.ജി. രവിയെ ഓണററി മെംബര്ഷിപ്പ് നല്കി ആദരിച്ചു.
ഫെഫ്ക സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തില് വിജയിച്ച ‘അമ്മ’യുടെ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന് ബീന ആന്റണി ട്രോഫിയും കാഷ് അവാര്ഡും സംഘടനയ്ക്കു കൈമാറി. ജനറല് സെക്രട്ടറി കുക്കു പരമേശ്വരന് പ്രസംഗിച്ചു.
District News
പെരിന്തൽമണ്ണ: 1962-ൽ ആരംഭിച്ച പെരിന്തൽമണ്ണ ഗവണ്മെന്റ് പോളിടെക്നിക്കിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളെത്തിയിരുന്നു.
ഇരുപതും മുപ്പതും വർഷങ്ങൾക്ക് ശേഷമാണ് പലരും തമ്മിൽ കാണുന്നത്. സന്തോഷം പങ്കിട്ടും സ്നേഹവിരുന്നിൽ പങ്കെടുത്തും മുൻ ജീവനക്കാരുടെ സംഗമം ശ്രദ്ധേയമായി. അങ്ങാടിപ്പുറം പോളിടെക്നിക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് പ്രിൻസിപ്പൽ കെ.ടി. അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു. ഡോ. എം. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.ടി. കുര്യാക്കോസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. പി. അശോകൻ, എ.ഡബ്ല്യു. സൽമാൻ എന്നിവർ പ്രസംഗിച്ചു.
District News
വൈക്കം: സീനിയർ ചേംബർ വൈക്കം ലീജിയന്റെ നേതൃത്വത്തിൽ കുടുംബസംഗമം നടത്തി. ദേശീയ പ്രസിഡന്റ് ജയേഷാ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. വൈക്കം ലിജിയൻ പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനപ്രതിനിധികളെ അനുമോദിച്ചു.
വൈസ് പ്രസിഡന്റ് കെ.പി. വേണുഗോപാൽ, സമ്പത്ത്കുമാർ, അജിമോൻ കെ. വർഗീസ്, ഡോ. പ്രമോദ്, സെക്രട്ടറി എൻ. സിദ്ധാർഥൻ, അഡ്വ. എം.പി. മുരളീധരൻ, നാരായണൻ നായർ, ഗീത ഗോപകുമാർ, സുജാത ശ്രീകുമാർ, ക്യാപ്റ്റൻ പീതംബരൻ, ശിവപ്രസാദ്, മനോജ് കൈമൾ, അമ്പുജാക്ഷൻ, രാജേന്ദ്രപ്രസാദ് എന്നിവർ പ്രസംഗിച്ചു.
District News
പാറത്തോട്: വിമുക്തഭട സംഘടനയായ നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി പാറത്തോട് യൂണിറ്റ് കുടുംബസംഗമം നടത്തി. സംസ്ഥാന ഉപദേശകസമിതി ചെയർമാൻ കെ.എസ്. തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബോബിൻ മാത്യു അധ്യക്ഷത വഹിച്ചു.
താലൂക്ക് സെക്രട്ടറി ഇ.ജി. പ്രകാശ് ബോധവത്കരണ ക്ലാസ് നയിച്ചു. എ.ആർ. വിജയൻനായർ, ബി. ചന്ദ്രശേഖരൻനായർ, ജോസ് പടിയറ, എം.എ. ഗോപാലകൃഷ്ണൻനായർ, സി.എൻ. വിശ്വനാഥൻ, ടി.കെ. പദ്മകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
District News
തിരുവനന്തപുരം: സ്നേഹവും സാഹോദര്യവും പങ്കുവയ്ക്കുന്ന കൂട്ടായ്മകൾക്ക് ഇന്നത്തെ കാലഘട്ടത്തിൽ വലിയ പ്രസക്തിയുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ തലസ്ഥാനനഗരിയിൽ സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സര സംഗമം "മൈത്രി- 2026' ഉദ്ഘാടനം ചെയ്യുകയാ യിരുന്നു മുഖ്യമന്ത്രി.
മനുഷ്യർ ഭേദചിന്തകളില്ലാതെ ജീവിക്കുകയും മാനുഷിക മൂല്യങ്ങൾക്കു വിലകൽപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. പല സ്വാതന്ത്ര്യങ്ങൾക്കും ഭീഷണി നേരിടുന്ന കാലത്താണു നാം ജീവിക്കുന്നത്. അത്തരം പശ്ചാത്തലത്തിൽ മൈത്രിയുടെ പ്രസക്തി ഏറി വരുകയാണ്. ഏവരും സാഹോദര്യത്തോടെ കഴിയുന്ന ഇടമാണു കേരളം.
ആ പാത തുടരാൻ കഴിയണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. മതമൈത്രിയുടെ സന്ദേശത്തെ സ്വീകരിച്ച് മലങ്കരസഭയോട് രാഷ്ട്രീയ സാമുദായിക സാംസ് കാരിക സമൂഹം കാട്ടുന്ന സ്നേഹത്തിന് നന്ദിയുണ്ടെ ന്നു കാതോലിക്കാ ബാവാ പറഞ്ഞു.
2026 അനുഗ്രഹപ്രദമായ പുതുവത്സരമായി മാറട്ടെയെന്നും ബാവാ ആശംസിച്ചു.
അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ സ്വാഗതം ആശംസിച്ചു. സ്പീക്കർ എ.എൻ. ഷംസീർ, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ജോസ് കെ. മാണി, പി.ജെ. ജോസഫ്, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, രമേശ് ചെന്നിത്തല, ഡോ. ഗീവർഗീസ് മാർ യൂലിയോസ്, റവ. ഡോ. തോമസ് വർഗീസ് അമയിൽ എന്നിവർ പ്രസംഗിച്ചു. മന്ത്രിമാരായ കെ. രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ. കൃഷ്ണൻകുട്ടി, വി. ശിവൻകുട്ടി, പി. പ്രസാദ്, വീണാ ജോർജ്, ചീഫ് വിപ്പ് എൻ. ജയരാജ്, വി. മുരളീധരൻ തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു.
District News
പുൽപ്പള്ളി: കൃപാലയ സ്പെഷൽ സ്കൂൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൃപാലയ സ്കൂളിലെ വിദ്യാർഥികളുടേയും കുടുംബാംഗങ്ങളുടേയും നേതൃത്വത്തിൽ നടത്തിയ സ്നേഹ സംഗമം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചത്തംഗം ഗീത കൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന, ടി.യു. ഷിബു, സിബിച്ചൻ കരിക്കേടത്ത്, ലിയോ ജോസ് പള്ളത്ത് എന്നിവർ പ്രസംഗിച്ചു. സ്നേഹസംഗമത്തോടനുബന്ധിച്ച് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു. മോട്ടിവേഷൻ ക്ലാസിന് റിട്ട. എസ്പി പ്രിൻസ് ഏബ്രഹാം നേതൃത്വം നൽകി.
District News
തിരുവല്ല: മലങ്കര കാത്തലിക് അസോസിയേഷൻ തിരുവല്ല മേഖലയുടെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര കുടുംബസംഗമം ‘ബേത്ലഹെം നൈറ്റ്-2025’ തിരുവല്ല സെന്റ് ജോൺസ് സ്ക്വയറിൽ നടന്നു. കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം നിർവഹിച്ചു. ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി.തിരുവല്ല നഗരസഭാ ചെയർപേഴ്സൺ എസ്. ലേഖ മുഖ്യപ്രഭാഷണം നടത്തി.
വിവിധ ഇടവക യൂണിറ്റുകളുടെ നേതൃത്വത്തിൽ ക്രിസ്മസ് ഗാന അവതരണം, ഫുഡ് സ്റ്റാളുകൾ, മാർ ഈവാനിയോസ് ചാരിറ്റിസഹായം മാർ തിയോഫിലോസ് വിദ്യാഭ്യാസ സഹായം എന്നിവ യുടെ വിതരണം നിർവഹിച്ചു. ഐഡിയ സ്റ്റാർ സിംഗർ മധു ബാലകൃഷ്ണൻ ടീം നേതൃത്വത്തിൽ സംഗീതസന്ധ്യ, മറ്റു കലാപരിപാടികൾ എന്നിവയും നടന്നു. മേഖലയിലെ ത്രിതല പഞ്ചായത്ത്, നഗരസഭ വിജയികളെ ആദരിച്ചു.
പ്രസിഡന്റ് ബിജു ജോർജ് അധ്യക്ഷത വഹിച്ചു. ഫാ. മാത്യു പുനക്കുളം, ഫാ. മാത്യു വാഴയിൽ, ഫാ. വർഗീസ് ചാമക്കാലായിൽ, ഫാ. നൈനാൻ വെട്ടിരേത്ത്, ഫാ. തോമസ് പാറയ്ക്കൽ, ജോൺ മാമ്മൻ വാഴത്തറമലയിൽ, ഷിബു ഏബ്രഹാം, എ.സി. റെജി, ജെയ്മോൻ താഴത്തേക്കൂറ്റ്, മിനി ഡേവിഡ്, വത്സമ്മ ജോൺ എന്നിവർ പ്രസംഗിച്ചു.