ടി.പി. അബ്ദുള്ള മുസ്ലിയാർ ആൻഡ് ഫാത്തിമ ഫൗണ്ടേഷൻ സംഘടിപ്പിച്ച മീലാദ് സദസും റിലീഫ് വിതരണവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
എടക്കര: ടി.പി. അബ്ദുള്ള മുസ്ലിയാർ ആൻഡ് ഫാത്തിമ ഫൗണ്ടേഷൻ സംഘടിപ്പിച്ച മീലാദ് സദസും റിലീഫ് വിതരണവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ടി.പി. സലീം എടക്കര, ടി.പി. അഷ്റഫലി എംഎൽഎ, ഹസൻ ദാരിമി കുട്ടശേരി, ഇസ്മായിൽ മൂത്തേടം, കെ.ടി. കുഞ്ഞാൻ, എ.പി. യാക്കൂബ് ഫൈസി, ടി.കെ. മുജീബ്, ഇസ്മായിൽ ഹാജി നല്ലംതണ്ണി, നൂർ ഫൈസി ചുങ്കത്തറ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ഫൗണ്ടേഷന്റെ അവാർഡുകൾ വിതരണം ചെയ്തു.