മേജർ ടി.ഇ. സ്റ്റീഫൻസൺ ,മേജർ ലീലാമ്മ സ്റ്റീഫൻസൺ
തിരുവനന്തപുരം: സാൽവേഷൻ ആർമി പബ്ളിക്ക്റിലേഷൻ സെക്രട്ടറിയും വെള്ളറട കാനക്കോട് കോർ ഓഫീസറുമായ മേജർ ടി.ഇ. സ്റ്റീഫൻസൺ സാൽവേഷൻ ആർമി മലബാർ ഡിവിഷണൽ കമാൻഡറായും ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് സംസ്ഥാന കോഡിനേറ്റർ മേജർ ലീലാമ്മ സ്റ്റീഫൻസൺ വനിതാ ശുശ്രൂഷകളുടെ ഡിവിഷണൽ ഡയറക്ടറായും നിയമിതരായി. 15 ന് ചുമതലയേൽക്കും. സ്ഥാനാരോഹണ ശുശ്രൂഷ ഒക്ടോബർ നാലിനു രാവിലെ 10.30 ന് സംസ്ഥാനാധിപൻ കേണൽ പ്രകാശ് ചന്ദ്ര പ്രധാന്റെ നേതൃത്വത്തിൽ നിലമ്പൂരിലെ സഭാ ആസ്ഥാനത്ത് നടത്തും.
കൊല്ലം ജില്ലയിലെ കുന്നത്തൂർ തുരുത്തിക്കര സ്വദേശികളാണ് ഇരുവരും. വൈദീക പഠനം പൂർത്തീകരിച്ച് 2002 ഏപ്രിൽ 28 ന് അധികാരപത്രം നേടി ക്യാപ്റ്റൻ എന്ന റാങ്കോടെ പീരുമേട് ഡിവിഷനിലെ ടൈഫോർഡ് , ഉപ്പുകുളം എന്നീ കോറുകളുടെ ചുമതല ഉദ്യോഗസ്ഥരായി. 2024 ൽ തിരുവനന്തപുരം ഡിവിഷനിലെ പാപ്പാട് കോറിന്റെ ചുമതലയും ഒപ്പം സംസ്ഥാന മുഖ്യസ്ഥാനത്ത് പബ്ളിക്ക് റിലേഷൻ സെക്രട്ടറി എന്ന നിയമനവും ലഭിച്ചു.
സഭാ ഐക്യ പ്രസ്ഥാനമായ കെസിസി യുടെ ക്ലർജി കമ്മീഷനിലെ സാൽവേഷൻ ആർമി സഭയുടെ പ്രതിനിധി, സംസ്ഥാന പ്രോഗ്രാം കോ ഓഡിനേറ്റർ, കെസിസി തിരുവനന്തപുരം ജില്ല കറണ്ട് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ, കെസിസി പാറശാല അസംബ്ലി പ്രസിഡന്റ് ്, നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റീസ് (എൻസിഎംജെ) തിരുവനന്തപുരം ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
Tags : District News Nattuvishesham Major T.E. Stephenson Salvation Army