x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​മീ​ല ഇ​ബ്രാ​ഹി​മ്മിനെ ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു

വെബ് ഡെസ്ക്
Published: September 12, 2026 02:23 AM IST | Updated: September 12, 2026 02:23 AM IST

മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​മീ​ല ഇ​ബ്രാ​ഹി​മ്മിനെ ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ള്‍.

കൊ​ല്ലം: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​മീ​ല ഇ​ബ്രാ​ഹിമ്മി​നെ ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു. ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി കേ​ര​ള​ത്തി​ല്‍ പ്ര​ത്യേ​ക​മാ​യി വ​യോ​ജ​ന ക്ഷേ​മ വ​കു​പ്പ് രൂ​പീ​ക​രി​ച്ച​ത് അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​യ കാ​ര്യ​മാ​ണെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

കു​ട്ടി​ക്കാ​ല​ത്ത് ത​ന്നെ അ​പ്പ​യോ​ടൊ​പ്പം ജ​മീ​ല ഇ​ബ്രാ​ഹിമ്മിന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ചി​ട്ടു​ണ്ട്. യാ​ഥാ​സ്തി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ നി​ന്ന് സാ​മൂ​ഹ്യ രാ​ഷ്്‌ട്രീയ നീ​തി​ന്യാ​യ രം​ഗ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി നി​ല്‍​ക്കാ​നും മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ക്കാ​നും ക​ഴി​ഞ്ഞ​ത് അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​യ കാ​ര്യ​മാ​ണെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍ പ​റ​ഞ്ഞു.

എം.​ജി. ജ​യ​കൃ​ഷ്ണ​ന്‍, സ​ജീ​വ് പ​രി​ശ​വി​ള, മി​ല്‍​ട്ട​ന്‍ മു​ണ്ട​യ്ക്ക​ല്‍ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : District News Nattuvishesham Chandy Oommen MLA Jameela Ibrahim

Recent News

Corehub Up