x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദി​ശ​തെ​റ്റി​ച്ച് ദി​ശാ​ബോ​ർ​ഡു​ക​ൾ; യാ​ത്ര​ക്കാ​ര്‍ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ

വെബ് ഡെസ്ക്
Published: September 12, 2026 02:39 AM IST | Updated: September 12, 2026 02:39 AM IST

മൂ​വാ​റ്റു​പു​ഴ പ്ര​സ് ക്ല​ബ് ജം​ഗ്ഷ​നി​ലെ ദി​ശാ​സൂ​ച​ന ബോ​ര്‍​ഡി​ലെ അ​ക്ഷ​ര​ങ്ങ​ള്‍ മാ​ഞ്ഞ​നി​ല​യി​ല്‍.

മൂ​വാ​റ്റു​പു​ഴ : ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ദി​ശാ ബോ​ര്‍​ഡു​ക​ളി​ല്‍ വ്യ​ക്ത​ത​യി​ല്ലാ​ത്ത​തി​നാ​ല്‍ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ. എം​സി റോ​ഡി​ലും കൊ​ച്ചി-​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ലു​മു​ള്‍​പ്പെ​ടെ ദി​ശ അ​റി​യു​ന്ന​തി​നാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള ബോ​ര്‍​ഡു​ക​ളാ​ണ് തു​രു​മ്പെ​ടു​ത്ത് സ്ഥ​ല​പ്പേ​ര് എ​ഴു​തി​യ അ​ക്ഷ​ര​ങ്ങ​ള്‍ മാ​ഞ്ഞ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രി​ക്കു​ന്ന​ത്.

വി​ദൂ​ര​ങ്ങ​ളി​ല്‍ നി​ന്ന് വാ​ഹ​ന​വു​മാ​യി വ​രു​ന്ന​വ​ര്‍​ക്കും പോ​കു​ന്ന​വ​ര്‍​ക്കും ദൂ​ര​ത്തു​നി​ന്നു​ത​ന്നെ ദി​ശാ ബോ​ര്‍​ഡു​ക​ള്‍ നോ​ക്കി വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​ന് എ​ളു​പ്പ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ദി​ശാ ബോ​ര്‍​ഡു​ക​ള്‍ വാ​യി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ വാ​ഹ​നം നി​ര്‍​ത്തി വ​ഴി​ചോ​ദി​ച്ചു​വേ​ണം യാ​ത്ര തു​ട​രാ​ന്‍. മാ​ത്ര​മ​ല്ല, ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ദി​ശ​യ​റി​യു​ന്ന​തി​നാ​യി പെ​ട്ടെ​ന്ന് വാ​ഹ​നം നി​ര്‍​ത്തു​ന്ന​തു​മൂ​ലം അ​പ​ക​ട​ങ്ങ​ളും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.
നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും അ​പ​ക​ട മ​ര​ണ​വും സം​ഭ​വി​ക്കു​ന്ന എം​സി റോ​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ സൂ​ച​നാ ബോ​ര്‍​ഡു​ക​ളി​ല്‍ പ​ല​തും വൃ​ക്ഷ​ങ്ങ​ളു​ടെ ചി​ല്ല​ക​ളാ​ലും പാ​യ​ലും പൂ​പ്പ​ലും അ​ഴു​ക്കും കാ​ര​ണ​വും അ​വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​തും അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട​സ​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത് ബോ​ര്‍​ഡു​ക​ളു​ടെ പൂ​പ്പ​ലു​ക​ള്‍ ക​ഴു​കി വൃ​ത്തി​യാ​ക്കി​യാ​ല്‍ കു​റെ​യേ​റെ പ​രി​ഹാ​രം ഉ​ണ്ടാ​കും.

സി​ഗ്‌​ന​ല്‍ ലൈ​റ്റു​ക​ളും ദി​ശാ ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ക്കു​ക​യ​ല്ലാ​തെ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യോ പ​രി​പാ​ല​ന​മോ ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കാ​ര്യ​മാ​യ ശ്ര​ദ്ധ​കാ​ണി​ക്കാ​റി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ന​ഗ​ര​ത്തി​ലെ വാ​ഴ​പ്പി​ള്ളി, വെ​ള്ളൂ​ര്‍​ക്കു​ന്നം, പ്ര​സ് ക്ല​ബ് ജം​ഗ്ഷ​ന്‍, ബി​ഒ​സി, പി​ഒ ജം​ഗ്ഷ​ന്‍, കെ​എ​സ്ആ​ര്‍​ടി​സി തു​ട​ങ്ങി പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ ദി​ശാ​ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വ​യി​ല്‍ പ​ല​തും തു​രു​മ്പെ​ടു​ത്തും പൂ​പ്പ​ല്‍ നി​റ​ഞ്ഞ നി​ല​യി​ലു​മാ​ണ്.

ന​ഗ​ര​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ബോ​ര്‍​ഡു​ക​ളി​ല്‍ കൃ​ത്യ​മാ​യി ദി​ശ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ള്‍ വെ​ട്ടി​ക്ക​ള​ഞ്ഞ് വ്യ​ക്ത​മാ​യി കാ​ണാ​നു​ള്ള സൗ​ക​ര്യ​മേ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ച​ര​ക്കു​വാ​ഹ​ന ഡ്രൈ​വ​ര്‍​മാ​രു​മെ​ല്ലാം ബോ​ര്‍​ഡു​ക​ള്‍ ക​ണ്ട് വ​ഴി​മു​ട്ടി നി​ല്‍​ക്കു​ന്ന​ത് ഇ​വി​ട​ത്തെ പ​തി​വു​കാ​ഴ്ച​യാ​ണ്.

 

Tags : NattuVishesham DistricteNews

Recent News

Corehub Up