x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന ജൂ​നി​യ​ര്‍ നെ​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് ഇന്നും നാളെയും

വെബ് ഡെസ്ക്
Published: September 12, 2026 02:38 AM IST | Updated: September 12, 2026 02:38 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: കേ​ര​ള നെ​റ്റ് ബോ​ള്‍ അ​സോ​സി​യേ​ഷ​നും കൊ​ല്ലം ജി​ല്ലാ നെ​റ്റ് ബോ​ള്‍ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഞ്ചാ​മ​ത് സം​സ്ഥാ​ന ജൂ​നി​യ​ര്‍ ഫാ​സ്റ്റ് ഫൈ​വ് നെ​റ്റ് ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പും മി​ക്സ​ഡ് ചാ​മ്പ്യ​ന്‍​ഷി​പ്പും ഇന്നും നാളെയുമായി ക്രി​സ്തു​രാ​ജ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളില്‍ ​ന​ട​ക്കും.

14 ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി 400 കാ​യി​ക​താ​ര​ങ്ങ​ളും നൂ​റി​ല്‍​പ​രം ഒ​ഫീ​ഷ്യ​ല്‍​സും പ​ങ്കെ​ടു​ക്കും. 19 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​ള്ള മ​ത്സ​ര​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​ക്‌ടോബ​റി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ​ചാ​മ്പ്യ​ന്‍​ഷി​പ്പി​ലേ​ക്കു​ള്ള കേ​ര​ള ടീ​മു​ക​ളെ സെ​ല​ക്‌ട് ചെ​യ്യും. മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് കൊ​ല്ലം എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​യ​ര്‍ എ. ​കെ. ഹ​ഫീ​സ് മു​ഖ്യാ​തി​ഥി​യാ​കും. നെ​റ്റ് ബാ​ള്‍​അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്. ന​ജു​മു​ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ നെ​റ്റ് ബോ​ള്‍ അ​സോ​സി​യേ​ഷ​നി​ല്‍ നി​ന്നും ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത നെ​റ്റ് ബോ​ള്‍ താ​ര​ങ്ങ​ളെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര പ്ര​സാ​ദ് ആ​ദ​രി​ക്കും.

ജി​ല്ല സ്‌​പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡന്‍റ് എ​ക്സ്. ഏ​ണ​സ്റ്റ്, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എ. ​ശി​ല്പ, യു.​പി. സാ​ബി​റ, ജൂ​ഡ് ആ​ന്‍റണി, എ​സ്. ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഷൈ​നി, ക്രി​സ്തു​രാ​ജ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ എ. ​സു​ജി​ത്ത്, ചീ​ഫ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷി​ബു ജ​ര്‍​മ്മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. നാളെ ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ വി​ഷ്ണു​മോ​ഹ​ന്‍ എം​എ​ല്‍​എ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും.

സം​സ്ഥാ​ന​ പ്ര​സി​ഡ​ന്‍റ് എ​സ്. നെ​ജു​മു​ദീ​ന്‍, ടൂ​ര്‍​ണ​മെ​ന്‍റ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ എ​സ്. ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, ഓ​ര്‍​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ന്‍​സാ​ര്‍ അ​സീ​സ്, ഓ​ര്‍​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ.​കെ. ജോ​ഹ​ര്‍, ചീ​ഫ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷി​ബു ജ​ര്‍​മ്മ​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham Junior Netball Championship

Recent News

Corehub Up