x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈ​ങ്ങോ​ട്ടൂ​ർ മ​ര​മ​ടി മ​ഹോ​ത്സ​വം നാ​ളെ

വെബ് ഡെസ്ക്
Published: September 12, 2026 02:44 AM IST | Updated: September 12, 2026 02:44 AM IST

നാ​ളെ മ​ര​മ​ടി മ​ഹോ​ത്സ​വം ന​ട​ക്കു​ന്ന പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ട​വൂ​ർ മു​റി പാ​ട​ശേ​ഖ​ര​വും സ്റ്റേ​ജും പ​രി​സ​ര​ങ്ങ​ളും സം​ഘാ​ട​ക സ​മി​തി​യം​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്നു.

പോ​ത്താ​നി​ക്കാ​ട് : പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി ഭ​വ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ട​വൂ​ർ​മു​റി പാ​ട​ശേ​ഖ​ര​ത്തി​ൽ നാ​ളെ ന​ട​ക്കു​ന്ന മ​ര​മ​ടി മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​ജി ജേ​ക്ക​ബ് അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 20 ജോ​ഡി കാ​ള​ക​ൾ സീ​നി​യ​ർ-​ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​വി​ടെ മാ​റ്റു​ര​യ്ക്കും. ഇ​രു വി​ഭാ​ഗ​ങ്ങ​ളി​ലും ഒ​ന്ന്, ര​ണ്ട്. മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ​മ്മാ​നി​ക്കും.

രാ​വി​ലെ 10 ന് ​മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. ഗ​വ. ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ജോ​സ​ഫ്, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, മു​ൻ എം​എ​ൽ​എ മാ​രാ​യ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, എ​ൽ​ദോ ഏ​ബ്ര​ഹാം, കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് ജെ​സി സാ​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​മി തെ​ക്കേ​ക്ക​ര, കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ പ്രി​യ​മോ​ൾ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​ജി ജേ​ക്ക​ബ് -ചെ​യ​ർ​മാ​ൻ, കൃ​ഷി ഓ​ഫീ​സ​ർ കെ.​എ​സ്. സ​ണ്ണി -ക​ൺ​വീ​ന​ർ, ജോ​സ് വ​ർ​ഗീ​സ് -കോ​ർ​ഡി​നേ​റ്റ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 51 അം​ഗ സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

90 ശ​ത​മാ​ന​ത്തി​ല​ധി​കം ക​ർ​ഷ​ക​രു​ള്ള പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 40 വ​ർ​ഷം മു​മ്പ്, തു​ട​ർ​ച്ച​യാ​യി മൂ​ന്നു വ​ർ​ഷം മ​ര​മ​ടി മ​ഹോ​ത്സ​വം ന​ട​ത്തി​യി​രു​ന്നു. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പി​ന്നീ​ട് മു​ട​ങ്ങി​ക്കി​ട​ന്ന കാ​ള​യോ​ട്ട മ​ത്സ​രം ഈ ​വ​ർ​ഷ​മാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. മ​ത്സ​രം കാ​ണു​ന്ന​തി​നാ​യി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Tags : NattuVishesham DistricteNews

Recent News

Corehub Up