കടലിൽ മത്സ്യബന്ധനത്തിനിടെ മരിച്ച ജാക്സൺ പീറ്ററിന്റെ ഭവനത്തിൽ വിളിച്ചുകൂട്ടിയ യോഗത്തിൽ ഫാ. ബിനു തോമസ് തുപ്പശേരി പ്രസംഗിക്കുന്നു.
കൊല്ലം : കടലിൽ പോയി വിവിധ കാരണങ്ങളാൽ മരണമടയുന്ന മത്സ്യത്തൊഴിലാളികൾക്കു നൽകുന്നവിധം ഇൻഷ്വറൻസ് നിയമങ്ങൾ പരിഷ്കരിക്കണമെന്നു തീരദേശ മത്സ്യത്തൊഴിലാളി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
തങ്കശേരി ജാക്സൺ പീറ്റർ എന്ന മത്സ്യത്തൊഴിലാളി യമഹ വള്ളത്തിൽ മത്സ്യ ബന്ധനത്തിന് പോകവേ ഉൾക്കടലിൽ ഹൃദയാഘാതം വന്നു മരിച്ചിട്ടും ഇൻഷ്വറൻസ് നിഷേധിച്ച അധികൃതരുടെ നടപടിയിൽ സമിതി പ്രതിഷേധിച്ചു.
ഉൾക്കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് പെട്ടെന്നുണ്ടാകുന്ന അസുഖങ്ങളെ തുടർന്നുള്ള മരണങ്ങൾക്കും ഇൻഷ്വറൻസ് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരമാർഗങ്ങൾ സംഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള തീരദേശ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും യോഗം 19ന് വൈകുന്നേരം 6.30ന് തങ്കശേരി ഹോളി ക്രോസ് ഓഡിറ്റോറിയത്തിൽ നടക്കും.
കൊല്ലം ബെൻസിഗർ ആശുപത്രിയുടെ ഒപ്പമുണ്ട് എപ്പോഴും എന്ന പദ്ധതിയുടെ സാമ്പത്തിക സഹായം ബെൻസിഗർ ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശേരി ജാക്സൺ പീറ്ററിന്റെ കുടുംബത്തിന് കൈമാറി.
യോഗത്തിൽ തീരദേശ മത്സ്യത്തൊഴിലാളി സംരക്ഷണ സമിതിയുടെ നേതാക്കന്മാരായ ഫാ. ബിനു തോമസ് തുപ്പാശേരി,ഫാ. അഗസ്റ്റിൻ, ജേക്കബ് എസ്. മുണ്ടപ്പുളം, സിസ്റ്റർ ജീന മേരി, സിസ്റ്റർ സിർലാ മേരി, സുനിൽ മത്തായി മൈക്കൾ,ബിജു ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Fishermen's insurance regulations Protection Committee