x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ക്തി​കു​ള​ങ്ങ​ര​ വി​ശു​ദ്ധ ജോ​ണ്‍ ഡി ​ബ്രി​ട്ടോ ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ള്‍

വെബ് ഡെസ്ക്
Published: September 12, 2026 02:43 AM IST | Updated: September 12, 2026 02:43 AM IST

വി​ശു​ദ്ധ ജോ​ണ്‍ ഡി ​ബ്രി​ട്ടോ​യു​ടെ നാ​മ​ത്തി​ലു​ള്ള ദേ​വാ​ല​യ​ത്തി​ല്‍ തി​രു​ന്നാ​ളി​ന് വി​കാ​രി ഫാ. ​ഡൈ​ജു തോ​പ്പി​ല്‍ കൊ​ടി​യേ​റ്റു​ന്നു.

കൊ​ല്ലം: കൊ​ല്ലം രൂ​പ​ത​യി​ലെ അ​തി​പു​രാ​ത​ന​മാ​യ ശ​ക്തി​കു​ള​ങ്ങ​ര​യി​ലെ വി​ശു​ദ്ധ ജോ​ണ്‍ ഡി ​ബ്രി​ട്ടോ​യു​ടെ നാ​മ​ത്തി​ലു​ള്ള ദേ​വാ​ല​യ​ത്തി​ല്‍ പ​രി​ശു​ദ്ധ ക​ര്‍​മ​ല മാ​താ​വി​ന്‍റെ കൊ​മ്പ്രി​യ തി​രു​ന്നാ​ളി​ന് തു​ട​ക്ക​മാ​യി. രാ​വി​ലെ ഒന്പതിന് ​തി​രു​നാ​ള്‍ സ​മാ​രം​ഭ ച​ട​ങ്ങു​ക​ളും പ​താ​ക ആ​ശീര്‍​വാ​ദ​വും കൊ​ടി​യേ​റ്റും ന​ട​ന്നു.

വി​കാ​രി ഫാ. ​ഡൈ​ജു തോ​പ്പി​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ മാ​ര്‍​പാ​പ്പ​യു​ടെ ചാ​ക്രി​യ​ലേ​ഖ​ന​ങ്ങ​ളു​ടെ​യും മ​റ്റു പ്ര​ബോ​ധ​ന​ങ്ങ​ളു​ടെ​യും ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളു​ടെ​യും മ​ല​യാ​ള വി​വ​ര്‍​ത്ത​ക​നും അ​വ​യു​ടെ പ്ര​സാ​ധ​ന​ത്തി​ന്‍റെ ജ​ന​റ​ല്‍ എ​ഡി​റ്റ​റു​മാ​യ പു​ന​ലൂ​ര്‍ രൂ​പ​താം​ഗ​മാ​യ ഫാ. ​ഡോ. ജേ​ക്ക​ബ് പ്ര​സാ​ദ് (പി​ഒ​സി പാ​ലാ​രി​വ​ട്ടം ) തി​രു​നാ​ള്‍ ച​ട​ങ്ങു​ക​ള്‍​ക്ക് മു​ഖ്യകാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

10 ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് 20ന് ആ​ഘോ​ഷ​മാ​യ സ​മൂ​ഹ ബ​ലി​യോ​ട് കൂ​ടി കൊ​ടി​യി​റ​ങ്ങും. തി​രു​നാ​ള്‍ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​ത് പ്ര​സു​ദേ​ന്തി​മാ​രാ​യ ആ​മി ആ​ന്‍റണി, ജി​ജി ആ​ന്‍റണി എ​ന്നി​വ​രാ​ണ്.

 

Tags : District News Nattuvishesham Feast St. John de Britto Church

Recent News

Corehub Up