മൂവാറ്റുപുഴയാറില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തിലെ മൂന്നു പേരെ രക്ഷപ്പെടുത്തിയ പി.ആര്. ഷാജിയെ മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫിസില്‍ നടന്ന ച
മൂവാറ്റുപുഴ : കഴിഞ്ഞദിവസം മൂവാറ്റുപുഴയാറില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തിലെ മൂന്നു പേരെ സാഹസികമായി രക്ഷപ്പെടുത്തിയ പി.ആര്. ഷാജിക്ക് മൂവാറ്റുപുഴ ജനമൈത്രി പൊലിസിന്റെ ആദരം.
മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫിസില്‍ നടന്ന ചടങ്ങില്‍ ഡിവൈഎസ്പി കെ.ആര്. മനോജ് പൊലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഷാജിയെ മെമന്റോ നല്‍കിയാണ് ആദരിച്ചത്.
സമൂഹത്തിന് ഒന്നാകെ വലിയ സന്ദേശം നല്കുന്ന പ്രവര്‍ത്തിയാണ് ഷാജി ചെയ്തതെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ മൂവാറ്റുപുഴ ജനമൈത്രി പൊലിസിന് വേണ്ടി അഭിനന്ദിക്കുന്നുവെന്നും ഡിവൈഎസ്പി പറഞ്ഞു.
മൂവാറ്റുപുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസല്‍, ട്രാഫിക് സബ് ഇന്‍സ്പെക്ടര്‍ എസ്. ശിവകുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ ആര്.ബി. റോഷിനി, ബിജോ ജോണ്‍, പിആര്‍ഒ കെ.എസ്. ഷിനു, മറ്റു പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Tags : NattuVishesham DistricteNews