തൊടാപറമ്പ് ജംഗ്ഷനില്‍ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന നിലയില്‍.
പെരുമ്പാവൂര്‍: തൊടാപറമ്പ് ജംഗ്ഷനില്‍ കാവുംപുറം- പിഷാരിക്കല്‍ ക്ഷേത്ര ഭാഗത്തെ സ്ലാബ് ഒടിഞ്ഞ് അപകടാവസ്ഥയില്‍. അയ്മുറി ഗവ. യുപി സ്കൂള്‍, വ്യാസ വിദ്യാനികേതന്‍ സ്കൂള്‍ ഉള്‍പ്പെടെ നിരവധി സ്കൂള്‍ ബസുകളും, സ്വകാര്യ ബസുകളും മറ്റ് വാഹനങ്ങളും പോകുന്ന പ്രധാന വഴിയാണ്.
തകര്‍ന്ന സ്ലാബിനോട് ചേര്‍ന്നു നില്ക്കുന്ന മൂന്നു സ്ലാബുകള്‍ക്ക് കൂടി പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. പിഡബ്ല്യുഡി അധികൃതര്‍ക്ക് രണ്ട് തവണ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് കൂവപ്പടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ ജിജി സെല്‍വരാജ് പറഞ്ഞു.
സംഭവത്തില്‍ അടിയന്തരമായി പരിഹാരം കാണാന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് തൊടാപ്പറമ്പ് പൗരസമിതി അറിയിച്ചു.
Tags : NattuVishesham DistricteNews