x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വി​ത തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും അ​മ്മ​മാ​രു​ടെ സ്വ​പ്‌​ന​ങ്ങ​ൾ കാ​ൻ​വാ​സി​ലേ​ക്ക്

വെബ് ഡെസ്ക്
Published: September 12, 2026 02:11 AM IST | Updated: September 12, 2026 02:11 AM IST

ഫോ​ർ​ട്ടു​കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ച മോം ​മ്യൂ​സ് ക​ലാ​പ്ര​ദ​ർ​ന​ത്തി​ൽ ത​ങ്ങ​ളു​ടെ ഗ്യാ​ല​റി​ക്ക് മു​ന്നി​ൽ ക​ലാ​കാ​രി​ക​ൾ.

ഫോ​ർ​ട്ടു​കൊ​ച്ചി : കു​ടും​ബ​ത്തി​ന്‍റെ​യും ജോ​ലി​യു​ടെ​യും തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ക​ല​യു​ടെ ലോ​ക​ത്ത് ത​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് നി​റം പ​ക​രു​ന്ന അ​മ്മ​മാ​ർ​ക്കാ​യി മോം ​മ്യൂ​സ് ചി​ത്ര  ക​ലാ​പ്ര​ദ​ർ​ശ​നം  വീ​ണ്ടും കൊ​ച്ചി​യി​ല്‍.

സം​സ്ഥാ​ന​ത്തെ അ​മ്മ​മാ​രു​ടെ ഏ​റ്റ​വും വ​ലി​യ കൂ​ട്ടാ​യ്മ​യാ​യ മോം​സ് ഓ​ഫ് കൊ​ച്ചി  തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍  പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഫോ​ര്‍​ട്ട്കൊ​ച്ചി ഡേ​വി​ഡ് ഹാ​ള്‍ ആ​ര്‍​ട്ട് ഗാ​ല​റി​യി​ല്‍ ആ​രം​ഭി​ച്ച പ്ര​ദ​ര്‍​ശ​നം നാ​ളെ സ​മാ​പി​ക്കും. കോ​വി​ഡ് കാ​ല​ത്ത് ആ​രം​ഭി​ച്ച വാ​ട്ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​യാ​ണ് മോം​സ് ഓ​ഫ് കൊ​ച്ചി.

ക​ലാ​രം​ഗ​ത്ത് സ​ജീ​വ​മാ​യ അ​മ്മ​മാ​രു​ടെ ക​ഴി​വു​ക​ൾ​ക്ക് വേ​ദി​യൊ​രു​ക്കു​ക​യാ​ണ് മോം ​മ്യൂ​സി​ന്‍റെ ല​ക്ഷ്യം. ഈ ​വ​ർ​ഷ​ത്തെ പ്ര​ദ​ർ​ശ​ന​ത്തി​ൽ അ​മ്മ ക​ലാ​കാ​രി​ക​ളു​ടെ 50-ല​ധി​കം ചി​ത്ര​ങ്ങ​ളാ​ണ്  പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്.

ചി​ത്ര​ങ്ങ​ൾ​ക്കു പു​റ​മെ വി​വി​ധ ക​ലാ​രം​ഗ​ങ്ങ​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച അ​മ്മ​മാ​രു​ടെ ക​ര കൗ​ശ​ല  ഉ​ൽ​പ്പ​ന്ന​ങ്ങ​ളും മ​റ്റ് ക​ലാ​സൃ​ഷ്ടി​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. അ​മ്മ​മാ​രു​ടെ ക്ഷേ​മ​വും വ്യ​ക്തി​ത്വ​വി​ക​സ​ന​വും ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന മോം​സ് ഓ​ഫ് കൊ​ച്ചി​യു​ടെ കീ​ഴി​ൽ 30-ല​ധി​കം മി​നി ഗ്രൂ​പ്പു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ല​സ് സൈ​സ് അ​മ്മ​മാ​ർ, പ്ര​ത്യേ​ക പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​ർ, ഗ​ർ​ഭി​ണി​ക​ൾ, പു​സ്ത​ക-​സി​നി​മാ പ്രേ​മി​ക​ൾ തു​ട​ങ്ങി വ്യ​ത്യ​സ്ത താ​ൽ​പ​ര്യ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളു​മു​ള്ള അ​മ്മ​മാ​രെ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ഈ ​കൂ​ട്ടാ​യ്മ​ക​ൾ. ഇ​തി​ൽ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വി​ഭാ​ഗ​മാ​ണ്  ആ​ര്‍​ട്ടി​സ്റ്റി​ക് ഫ്യൂ​ഷ​ന്‍. ചി​ത്ര​ര​ച​ന, എ​ഴു​ത്ത്, പെ​ർ​ഫോ​മ​ൻ​സ് ആ​ർ​ട്സ് തു​ട​ങ്ങി വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളി​ൽ താ​ൽ​പ​ര്യ​മു​ള്ള അ​മ്മ​മാ​രെ ഒ​രു​മി​പ്പി​ക്കു​ന്ന ഈ ​ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളു​ടെ സൃ​ഷ്ടി​ക​ൾ​ക്കാ​ണ് മോം  ​മ്യൂ​സി​ല്‍ പ്ര​ധാ​ന​മാ​യും ഉ​ള്‍​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​ത്. അ​മ്മ എ​ന്ന വേ​ഷ​ത്തി​ന​പ്പു​റം ഓ​രോ അ​മ്മ​യ്ക്കും സ്വ​ന്ത​മാ​യ ക​ഴി​വു​ക​ളും സ്വ​പ്ന​ങ്ങ​ളും വ്യ​ക്തി​ത്വ​വു​മു​ണ്ടെ​ന്ന സ​ന്ദേ​ശ​മാ​ണ് പ്ര​ദ​ർ​ശ​നം മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്. രാ​ഖി അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ളി​നി രാ​ജ​പ്പ​ൻ, അ​ഞ്ജു നി​ജി​ൽ, ലി​ജി​ന ന​മ്പ്യാ​ർ, ലാ​ലി റോ​ഷ​ൻ, തു​ട​ങ്ങി​യ​വ​രു​ടെ ക​ലാ​സൃ​ഷ്ടി​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നു​ള്ള​ത്.

Tags : NattuVishesham DistricteNews

Recent News

Corehub Up