x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​​രി​​സ്ഥി​​തി​​ലോ​​ല മേ​​ഖ​​ല വി​​ജ്ഞാ​​പ​​നം മ​​ല​​യോ​​ര ജ​​ന​​ത ആ​​ശ​​ങ്ക​​യി​​ല്‍

സ്വ​​ന്തം ലേ​​ഖ​​ക​​ന്‍
Published: September 12, 2026 01:57 AM IST | Updated: September 12, 2026 01:57 AM IST

പ​​രി​​സ്ഥി​​തി​​ലോ​​ല മേ​​ഖ​​ല​​യിലൂടെ കടന്നുപോകുന്ന തീ​​ക്കോ​​യി- വാ​​ഗ​​മ​​ണ്‍ റോ​​ഡ്.

ഈ​​രാ​​റ്റു​​പേ​​ട്ട: പ​​ശ്ചി​​മ​​ഘ​​ട്ട​​ത്തെ സം​​ര​​ക്ഷി​​ക്കാ​​നെ​​ന്ന പേ​​രി​​ല്‍ പ​​രി​​സ്ഥി​​തി​​ലോ​​ല മേ​​ഖ​​ല​​ക​​ള്‍ (ഇ​​എ​​സ്എ) സം​​ബ​​ന്ധി​​ച്ച് കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​ര്‍ വീ​​ണ്ടും പു​​റ​​പ്പെ​​ടു​​വി​​ച്ച വി​​ജ്ഞാ​​പ​​നം മ​​ല​​യോ​​ര നി​​വാ​​സി​​ക​​ളെ ആ​​ശ​​ങ്ക​​യി​​ലാ​​ഴ്ത്തി. 12 വ​​ര്‍​ഷ​​ത്തി​​നി​​ടെ ഇ​​ത് ഏ​​ഴാ​​മ​​ത്തെ വി​​ജ്ഞാ​​പ​​ന​​മാ​​ണ് പു​​റ​​ത്തു​​വ​​ന്നി​​രി​​ക്കു​​ന്ന​​ത്. ഇ​​തു ന​​ട​​പ്പി​​ലാ​​യാ​​ല്‍ ഇ​​വി​​ടെ കൃ​​ഷി​​യോ കെ​​ട്ടി​​ട​​നി​​ര്‍​മാ​​ണ​​മോ സാ​​ധ്യ​​മാ​​കി​​ല്ല. സ്വ​​ന്തം വീ​​ട് അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്താ​​നാ​​കി​​ല്ല. വ​​സ്തു ഈ​​ടാ​​യി ബാ​​ങ്കു​​ക​​ള്‍ സ്വീ​​ക​​രി​​ക്കി​​ല്ല. ക​​ര്‍​ഷ​​ക​​രു​​ടെ ആ​​ശ​​ങ്ക ഇ​​ര​​ട്ടി​​യാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

ജി​​ല്ല​​യി​​ല്‍ മേ​​ലു​​കാ​​വ്, തീ​​ക്കോ​​യി, പൂ​​ഞ്ഞാ​​ര്‍ തെ​​ക്കേ​​ക്ക​​ര, കൂ​​ട്ടി​​ക്ക​​ല്‍ വി​​ല്ലേ​​ജു​​ക​​ള്‍ ഇ​​എ​​സ്എ വി​​ജ്ഞാ​​പ​​ന​​ത്തി​​ല്‍ ഉ​​ള്‍​പ്പെ​​ട്ടി​​ട്ടു​​ണ്ട്. പ​​ശ്ചി​​മ​​ഘ​​ട്ട​​ത്തി​​ല്‍​നി​​ന്ന് ഏ​​റെ അ​​ക​​ന്നു​​നി​​ല്‍​ക്കു​​ന്ന വി​​ല്ലേ​​ജു​​ക​​ള്‍ മൊ​​ത്ത​​ത്തി​​ല്‍ ഇ​​എ​​സ്എ​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ​​തി​​ലെ യു​​ക്തി എ​​ന്തെ​​ന്നാ​​ണ് മ​​ല​​യോ​​ര​​വാ​​സി​​ക​​ള്‍ ചോ​​ദി​​ക്കു​​ന്ന​​ത്.
ഫീ​​ല്‍​ഡ് സ​​ര്‍​വേ ന​​ട​​ത്തി​​യി​​ട്ടി​​ല്ല,

സാ​​മൂ​​ഹി​​കാ​​ഘാ​​തം എ​​ത്ര​​യു​​ണ്ടെ​​ന്ന് പ​​ഠി​​ച്ചി​​ട്ടി​​ല്ല, വ്യ​​ക്ത​​ത​​യി​​ല്ല തു​​ട​​ങ്ങി പു​​തി​​യ വി​​ജ്ഞാ​​പ​​ന​​ത്തെ​​ക്കു​​റി​​ച്ച് പ​​രാ​​തി​​ക​​ള്‍ നി​​ര​​വ​​ധി​​യാ​​ണ്. ഫീ​​ല്‍​ഡ്ത​​ല പ​​രി​​ശോ​​ധ​​ന​​ക​​ളോ, ശാ​​സ്ത്രീ​​യ ഭൂ​​പ​​ട നി​​ര്‍​ണ​​യ​​മോ ന​​ട​​ത്താ​​തെ, ജ​​ന​​വാ​​സ മേ​​ഖ​​ല​​ക​​ളെ​​യും ഇ​​എ​​സ്എ​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്താ​​ന്‍ അ​​നു​​മ​​തി ന​​ല്‍​കി. ക​​ഴി​​ഞ്ഞ സ​​ര്‍​ക്കാ​​ര്‍ ജി​​ല്ല​​യി​​ലെ വി​​ല്ലേ​​ജു​​ക​​ളെ ഒ​​ഴി​​വാ​​ക്കി​​യു​​ള്ള ശി​​പാ​​ര്‍​ശ സ​​മ​​ര്‍​പ്പി​​ച്ചി​​രു​​ന്നു.

ജി​​ല്ല​​യി​​ല്‍ മേ​​ലു​​കാ​​വ്, തീ​​ക്കോ​​യി, പൂ​​ഞ്ഞാ​​ര്‍-​​തെ​​ക്കേ​​ക്ക​​ര, കൂ​​ട്ടി​​ക്ക​​ല്‍ വി​​ല്ലേ​​ജു​​ക​​ൾ അ​​നേ​​കം വ​​ര്‍​ഷ​​ങ്ങ​​ളാ​​യി ജ​​ന​​ങ്ങ​​ള്‍ അ​​ധി​​വ​​സി​​ക്കു​​ന്ന ജ​​ന​​സാ​​ന്ദ്ര​​ത​​യു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളാ​​ണ്. ഇ​​വി​​ട​​ത്തെ ജ​​ന​​ങ്ങ​​ളു​​ടെ ഉ​​പ​​ജീ​​വ​​ന​​മാ​​ര്‍​ഗ​​മാ​​യ കൃ​​ഷി​​ത്തോ​​ട്ട​​ങ്ങ​​ളെ ഇ​​എ​​സ്എ​​യു​​ടെ നി​​യ​​ന്ത്ര​​ണ പ​​രി​​ധി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തു​​വാ​​നു​​ള്ള തീ​​രു​​മാ​​നം ക​​ര്‍​ഷ​​ക​​രെ ആ​​ശ​​ങ്ക​​യി​​ലാ​​ഴ്ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്.

റ​​ബ​​ര്‍, ഏ​​ലം, കാ​​പ്പി, കു​​രു​​മു​​ള​​ക്, തെ​​ങ്ങ്, വാ​​ഴ തു​​ട​​ങ്ങി​​യ കൃ​​ഷി​​ക​​ളും അ​​നു​​ബ​​ന്ധ കൃ​​ഷി​​യു​​മാ​​ണ് ഇ​​വി​​ട​​ത്തെ ജ​​ന​​ങ്ങ​​ളു​​ടെ ഉ​​പ​​ജീ​​വ​​ന​​മാ​​ര്‍​ഗം. വി​​ജ്ഞാ​​പ​​ന​​ത്തി​​നെ​​തി​​രേ വി​​വി​​ധ ക​​ര്‍​ഷ​​ക സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ മ​​ല​​യോ​​ര​​ത്ത് പ്ര​​ക്ഷോ​​ഭം ആ​​രം​​ഭി​​ക്കാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ് ക​​ര്‍​ഷ​​ക​​ര്‍. ക​​ര്‍​ഷ​​ക​​രു​​ടെ ഒ​​പ്പു​​ശേ​​ഖ​​ര​​ണ​​വും മെ​​മ്മോ​​റാ​​ണ്ടം രൂ​​പീ​​ക​​ര​​ണ​​വും ന​​ട​​ക്കു​​ന്നു​​ണ്ട്.

Tags : NattuVishesham DistricteNews

Recent News

Corehub Up