x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ വ്യാ​ജ രേ​ഖ​ ഉണ്ടാക്കി തട്ടിപ്പ്: രണ്ടുപേർ അറസ്റ്റിൽ

വെബ് ഡെസ്ക്
Published: September 12, 2026 02:05 AM IST | Updated: September 12, 2026 02:05 AM IST

അ​ന്തോ​ണി​ദാ​സ​ൻ, സു​സൈ​മൈ​ക്കി​ൾ

വിഴി​ഞ്ഞം: കേ​ര​ള ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ വ്യാ​ജ രേ​ഖ​ക​ൾ സ്വ​ന്ത​മാ​യി നി​ർ​മിച്ച് മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ​ക്ക് വി​റ്റ് പ​ണ​മു​ണ്ടാ​ക്കി​യ ര​ണ്ടു പേ​രെ വി​ഴി​ഞ്ഞം തീ​ര​ദേ​ശ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

വി​ഴിഞ്ഞം ​കോ​ട്ട​പ്പു​റം ക​രി​മ്പ​ള്ളി​ക്ക​ര സ്വ​ദേ​ശി അ​ന്തോ​ണി​ദാ​സ​ൻ (40), ക​ന്യാ​കു​മാ​രി അ​ഗ​സ്തീ​ശ്വ​രം വൈഎംസിഎ കോ​ള​നി നി​വാ​സി സു​സൈ​മൈ​ക്കി​ൾ(44) എ​ന്നി​വ​രെ​യാ​ണ് തീ​ര​ദേ​ശ പൊലിസ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഫി​ഷ​റീ​സ് വ​കു​പ്പ​് അധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സം ക​ട​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു ത​മി​ഴ്നാ​ട് ട്രോ​ള​ർ ബോ​ട്ട് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ക​മ്പ​ടി​വ​ള്ള​ത്തി​ന്‍റെ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ത​ട്ടി​പ്പ് പു​റ​ത്താ​യ​ത് .

പെ​ട്ടെ​ന്ന് ആ​ർ​ക്കും ക​ണ്ടു​പി​ടി​ക്കാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ൽ സൂ​ഷ്മ​മാ​യി നി​ർ​മിച്ച രേ​ഖ​ക​ൾ അ​യ്യാ​യി​രം മു​ത​ൽ പ​തി​നാ​യി​രം വ​രെ രൂ​പ​യ്ക്കാ​ണ് അന്തോണി ദാസൻ കൈ​മാ​റി​യ​ത് . ഇ​പ്ര​കാ​രം നി​ര​വ​ധി​പേ​രെ ക​ബ​ളി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യ​താ​യും പൊലി സ് ക​രു​തു​ന്നു .സീ​സ​ൺ സ​മ​യ ത്ത് ​സാ​ധാ​ര​ണ​യാ​യി 250ഓ​ളം വ​ള്ള​ങ്ങ​ൾ വി​ഴി​ഞ്ഞം ഫി​ഷ​റീ സ് ​സ്റ്റേ​ഷ​നി​ൽ പെ​ർ​മി​റ്റി​നാ​യി എ​ത്താ​റു​ണ്ട്.

എ​ന്നാ​ൽ ഈ ​സീ​സ​ണി​ൽ ഇ​തു​വ​രെ വ​ള​രെ കു​റ​ച്ച് വ​ള്ള​ങ്ങ​ൾ ​മാ​ത്ര​മെ എ​ത്തി​യു​ള്ളൂ. നൂ​റു​ക​ണ​ക്കി​ന് വ​ള്ള​ങ്ങ​ൾ വി​ഴി​ഞ്ഞ​ത്ത് നി ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തിനു ​പോകു​ന്നതി​ൽ സം​ശ​യം തോ​ന്നി​യ ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്താ​നി​ട​യാ​ക്കിയത്. വ്യാ​ജ​മാ​യു​ണ്ടാ​ക്കി​യ രേ​ഖ​യി​ൽ മു​ൻ ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡയ​റ​ക്ട​റു​ടെ ഒ​പ്പും സീ​ലു​മാ​ണ് പ​തിച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ചെ​റി​യ ബോ​ട്ടി​ൽ കേ​ര​ള ബോ​ട്ടി​ന്‍റെ നീ​ല​നി​റ​ത്തി​ന് പു​റ​മെ പ​ച്ച​നി​റം അ​ടി​ച്ച​താ​യും ക​ണ്ടെ​ത്തി. പി​ടി​കൂ​ടി​യ ത​മി​ഴ്നാ​ട് ബോട്ടി​ന്‍റെ സ്രാ​ങ്കാ​യ സൂ​സൈ മൈ​ക്കി​ൾ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ചാ​ണ് വ്യാ​ജ​രേ​ഖ ന​ൽ​കി​യെ​ന്ന്സം​ശ​യി​ച്ച അ​ന്തോ​ണി​ദാ​സ​നെ വി​ളി​ച്ചു വ​രു​ത്തി അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് കോ​സ്റ്റ​ൽ പൊ​ലീ​സ് ‌പ​റ​ഞ്ഞു.

ഫി​ഷ​റീ​സ് അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ലാ​ണ് കോ​സ്റ്റ​ൽ പൊ​ലിസ് കേ​സെടു​ത്ത​ത്.

Tags : District News Nattuvishesham Fisheries Department Two arrested

Recent News

Corehub Up