x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ത്ത് സോ​ൺ സ​ഹോ​ദ​യ ക​ലോ​ത്സ​വത്തിന് ​ഇ​ന്ന് കൊ​ടി​യി​റ​ങ്ങും

വെബ് ഡെസ്ക്
Published: September 12, 2026 02:01 AM IST | Updated: September 12, 2026 02:01 AM IST

സഹോദയ കലോത്സവത്തിൽ ശ്രീ ​നാ​രാ​യ​ണ പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ ഗ്രൂ​പ്പ് ഡാ​ൻ​സ്

ക​ഴ​ക്കൂ​ട്ടം :സൗ​ത്ത് സോ​ൺ സ​ഹോ​ദ​യ ക​ലോ​ത്സ​വം ടാ​ല​ൻ​ഷ്യ 2കെ 26 ​ന് ഇ​ന്ന് കൊ​ടി​യി​റ​ങ്ങും. ചേ​ങ്കോ​ട്ടു​കോ​ണം ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക് സ്‌​കൂ​ളി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് ക​ലാ​മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ക​ലോ​ത്സ​വ​ത്തി​ൽ ര​ണ്ടാം ദി​വ​സ​വും വാ​ശി​യേ​റി​യ മ​ത്സ​ര​വു​മാ​യി വി​വി​ധ സ്‌​കൂ​ളു​ക​ൾ മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്.

ഫോ​ക് ഡാ​ൻ​സ്, മോ​ഹി​നി​യാ​ട്ടം, കു​ച്ചു​പ്പു​ടി തു​ട​ങ്ങി​യ ദൃ​ശ്യ മ​നോ​ഹ​ര വി​സ്മ​യ കാ​ഴ്ച​ക​ളും ല​ളി​ത​ഗാ​നം, വി​വി​ധ ഭാ​ഷ​ക​ളി​ലെ ക​വി​താ​ലാ​പ​നം, പ്ര​സം​ഗം , കൂ​ടാ​തെ ത​ബ​ല ,മൃ​ദം​ഗം, വ​യ​ലി​ൻ , ഫ്ലൂ​ട്ട്, ഗി​ത്താ​ർ തു​ട​ങ്ങി​യ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ മേ​ള​ന​വു​മു​ൾ​പ്പ​ടെ മ​ത്സ​ര രം​ഗ​ത്തു​ണ്ട്.
അ​റു​പ​ത്തി​മൂ​ന്ന് സ്‌​കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള ഏ​ഴാ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ളാ​ണ് 13 വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

613 പോ​യി​ന്‍റു​മാ​യി ക​ഴ​ക്കൂ​ട്ടം ജ്യോതി​സ് സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ മു​ന്നി​ലാ​ണ്. ആ​ര്യ സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ പ​ട്ടം ര​ണ്ടാം സ്ഥാ​ന​ത്തും കൊ​ടു​ങ്ങാ​നൂ​ർ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ മൂ​ന്നാം സ്ഥാ​ന​ത്തും ആ​ണ്.

Tags : District News Nattuvishesham Sahodaya Arts Festival

Recent News

Corehub Up