District News
പെരിന്തൽമണ്ണ: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ നടത്തുന്ന ജില്ലാ കലോത്സവം ഒക്ടോബർ 14,15 തീയതികളിൽ പുഴക്കാട്ടിരി പിഇഎസ് ഗ്ലോബൽ സ്കൂളിലും ജില്ലാ സർഗോത്സവവും ഐടി മേളയും ഒക്ടോബർ 10, 11 തീയതികളിൽ വളാഞ്ചേരി ഡോ. എൻ. കെ. മുഹമ്മദ് മെമ്മോറിയൽ എംഇഎസ് സെൻട്രൽ സ്കൂളിലും സംഘടിപ്പിക്കും. കലോത്സവ ടീം മാനേജർമാരുടെ യോഗം പുഴക്കാട്ടിരി പിഇഎസ് ഗ്ലോബൽ സ്കൂളിൽ സംഘടിപ്പിച്ചു.
കലോത്സവ മാന്വൽ പ്രകാശനം ചെയ്തു. സഹോദയ മലപ്പുറം മേഖലാ പ്രസിഡന്റ് എം. അബ്ദുൾ നാസർ യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡയറക്ടർ ഡോ. വി.എ. അജയ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ 62 സിബിഎസ്ഇ വിദ്യാലയങ്ങളിൽ നിന്നായി 2500 ൽപരം കലാപ്രതിഭകൾ മാറ്റുരയ്ക്കും. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് നവംബറിൽ തൃശൂർ മാള ഹോളി ഗ്രെയ്സ് അക്കാഡമിയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ പങ്കെടുക്കാം.
യോഗത്തിൽ ജനറൽ സെക്രട്ടറി എം. ജൗഹർ, ഭാരവാഹികളായ സിബിഎസ്ഇ സിറ്റി കോ-ഓർഡിനേറ്റർ പി. ഹരിദാസ്, ഡോ.ശിബിലി, നടരാജൻ, ജനറൽ കണ്വീനറും സ്കൂൾ പ്രിൻസിപ്പലുമായ വിനീത വി. നായർ, പി. സലീന, നിള, പി. രമ്യ, ഷീജ, സുരേഷ് തിരുവാലി, പ്രശാന്ത്, ഷിജിൻ, ഡോ. ഷാഹിമോൻ എന്നിവർ പ്രസംഗിച്ചു.
കലോത്സവ ലോഗോ മത്സരം
കലോത്സവത്തിന് ലോഗോ തയാറാക്കാൻ മത്സരം സംഘടിപ്പിക്കുന്നു. സഹോദയ അംഗങ്ങളായ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് പങ്കെടുക്കാം. ഒരു സ്കൂളിൽ നിന്ന് അഞ്ച് ലോഗോ വരെ രൂപകൽപന ചെയ്യാം. കുട്ടികൾ സ്വയം രൂപകൽപന ചെയ്ത ലോഗോ പ്രൻസിപ്പൽമാരുടെ സാക്ഷ്യപത്രത്തോടൊപ്പം സെപ്റ്റംബർ 15 നകം [email protected] ഇ മെയിലിൽ അയയ്ക്കണം. വിജയിക്ക് കാഷ് അവാർഡ് നൽകും.

കോട്ടക്കൽ: മലപ്പുറം സഹോദയയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രമുഖ സയൻസ് ഫെസ്റ്റായ "സിനർജിയ 26’ സെപ്തംബർ 17ന് പുതുപ്പറന്പ് സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും. മേളയുടെ മുന്നോടിയായി ടീം മാനേജർമാരുടെ യോഗവും മാന്വൽ പ്രകാശനവും സേക്രഡ് ഹാർട്ട് സ്കൂളിൽ നടത്തി.
ചടങ്ങിൽ മലപ്പുറം സഹോദയ സെക്രട്ടറി ജൗഹർ അധ്യക്ഷത വഹിച്ചു.
ദേശീയ അധ്യാപക അവാർഡ് ജേതാവും റിട്ടയേർഡ് അധ്യാപകനുമായ മനോജ് കോട്ടക്കൽ, പ്രോഗ്രാം ജനറൽ കണ്വീനറും സേക്രഡ് ഹാർട്ട് സ്കൂൾ പ്രിൻസിപ്പലുമായ സിസ്റ്റർ ആൻസില്ല ജോർജിന് നൽകി "സിനർജിയ 26' മാന്വൽ പ്രകാശനം ചെയ്തു. സേക്രഡ് ഹാർട്ട് സ്കൂൾ വൈസ് പ്രിൻസിപ്പൽ ബീന ചന്ദ്രശേഖരൻ, പീസ് പബ്ലിക് സ്കൂൾ ജൂണിയർ പ്രിൻസിപ്പൽ സ്മിത എന്നിവർ പ്രസംഗിച്ചു.
മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനും മുന്നൊരുക്കങ്ങൾക്കുമായാണ് സേക്രഡ് ഹാർട്ട് സ്കൂളിൽ ടീം മാനേജർമാരുടെ യോഗം ചേർന്നത്. സഹോദയയ്ക്ക് കീഴിലെ വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
District News
വാഴക്കുളം: സെൻട്രൽ കേരള സഹോദയ സിബിഎസ്ഇ കായികമേള വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് ഉദ്ഘാടനം നിർവഹിച്ചു. സമ്മേളനത്തിൽ സെൻട്രൽ കേരള സഹോദയ ജനറൽ സെക്രട്ടറി ജെയ്ന പോൾ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് മഞ്ഞക്കുന്നേൽ ദീപശിഖ കൈമാറി.
കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോൺസൺ വെട്ടിക്കുഴിയിൽ, വൈസ് പ്രിൻസിപ്പൽ ഫാ. ബിഖിൽ അരഞ്ഞാണിയിൽ, സികെഎസ് വൈസ് പ്രസിഡന്റ് ഫാ. ജോൺസൺ പാലപ്പിള്ളി, സ്പോർട്സ് കോ-ഓർഡിനേറ്റർ ജോജു ജോസഫ്, അധ്യാപിക തെരേസ് ജെയിൻ എന്നിവർ പ്രസംഗിച്ചു.
സ്കൂൾ ജനറൽ സെക്രട്ടറി ഇവാന എസ്. മണത്തറ കായിക പ്രതിഭകൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കായികമേളയ്ക്ക് മുന്നോടിയായി നടന്ന മാർച്ച് പാസ്റ്റിൽ ഇരുപത്തഞ്ചോളം സ്കൂൾ ടീമുകൾ പങ്കെടുത്തു. മാർച്ച് പാസ്റ്റിന് കോട്ടപ്പടി സെന്റ് ജോർജ് പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനം നേടി. വാഴക്കുളം കാർമൽ സ്കൂളിനാണ് രണ്ടാം സ്ഥാനം.