x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ന് ഇന്ന് തി​രി​തെ​ളി​യും

വെബ് ഡെസ്ക്
Published: October 14, 2026 03:39 AM IST | Updated: October 14, 2026 03:39 AM IST

പു​ഴ​ക്കാ​ട്ടി​രി: മ​ല​പ്പു​റം സ​ഹോ​ദ​യ സി​ബി​എ​സ്ഇ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് പു​ഴ​ക്കാ​ട്ടി​രി പി​ഇ​എ​സ്. ഗ്ലോ​ബ​ല്‍ സ്‌​കൂ​ളി​ല്‍ ഇ​ന്ന് തു​ട​ക്കം. ജി​ല്ല​യി​ലെ സ​ഹോ​ദ​യ അം​ഗ​ങ്ങ​ളാ​യ 62 സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നു​ള്ള 1750-ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ പങ്കെടുക്കും. എ​ട്ട് വേ​ദി​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ക​ലാ​മാ​മാ​ങ്കം രാ​വി​ലെ 10ന് ​ജി​ല്ലാ ക​ള​ക്‌ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ​ഹോ​ദ​യ മ​ല​പ്പു​റം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പെ​രി​ന്ത​ല്‍​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ മു​ഖ്യാ​തി​ഥി​യാ​കും. യു​വ ഗാ​യി​ക​യും റി​യാ​ലി​റ്റി ഷോ ​താ​ര​വു​മാ​യ തീ​ര്‍​ത്ഥ സ​ത്യ​ന്‍ സെ​ലി​ബ്രി​റ്റി അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. പി​ഇ​എ​സ് ഗ്ലോ​ബ​ല്‍ സ്‌​കൂ​ള്‍ ചെ​യ​ര്‍​മാ​ന്‍ പി. ​നാ​രാ​യ​ണ​ന്‍ വി​ജ​യി​ക​ളെ ആ​ദ​രി​ക്കും.

ലോ​ഗോ രൂ​പ​ക​ല്‍​പ​ന ചെ​യ്ത കോ​ട്ട​ക്ക​ല്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സ്‌​കൂ​ളി​ലെ നീ​തു കൃ​ഷ്ണ​യ്ക്ക് കാ​ഷ് അ​വാ​ര്‍​ഡും സ​ഹോ​ദ​യ മാ​ഗ​സി​ന്‍ മ​ത്സ​ര വി​ജ​യി​ക​ളാ​യ കോ​ട്ട​ക്ക​ല്‍ പീ​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍, പു​ത്ത​ന​ങ്ങാ​ടി സെന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ള്‍, വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ എ​ന്നി​വ​ര്‍​ക്കു​ള്ള അ​വാ​ര്‍​ഡു​ക​ളും വി​ത​ര​ണം ചെ​യ്യും. സ​മാ​പ​ന സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച സ​ഹോ​ദ​യ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് ഡോ. ​ജോ​ജി പോ​ള്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.

Tags : Nattuvishesham District News DeepikaNews Sahodaya

Recent News

Corehub Up