പുല്പ്പള്ളി മേഖലയിലെ മുന്കാല വോളിബോള് താരങ്ങളെ ആദരിച്ചപ്പോള്.
പുല്പ്പള്ളി: മേഖലയിലെ മുന്കാല വോളിബോള് താരങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഇന്ത്യന് താരം ടോം ജോസിനെ ആദരിച്ചു. പുല്പ്പള്ളി വൈഎംസിഎ ഹാളില് നടന്ന സംഗമത്തില് 50 ഓളം മുന് വോളിബോള് താരങ്ങള് പങ്കെടുത്തു. കല്പ്പറ്റ ഡിവൈഎസ്പി അഗസ്റ്റിന് സംഗമം ഉദ്ഘാടനം ചെയ്തു. ബേബി ചങ്ങാടക്കിരി അധ്യക്ഷത വഹിച്ചു. ജോണി പനച്ചിക്കല്, പി.എ. ഡീവന്സ്, വി.എന്. മോഹനന്, എ.കെ. മാത്യു എന്നിവര് പ്രസംഗിച്ചു.
Tags : Nattuvishesham District News DeepikaNews volleyball players