x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ കാ​ട്ടു​പോ​ത്തി​ന്‍ കൂ​ട്ട​മി​റ​ങ്ങി

വെബ് ഡെസ്ക്
Published: October 14, 2026 04:56 AM IST | Updated: October 14, 2026 04:56 AM IST

കാ​ട്ടു​പോ​ത്ത്

മാ​ന​ന്ത​വാ​ടി: പ​ഞ്ചാ​ര​ക്കൊ​ല്ലി ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ കാ​ട്ടു​പോ​ത്തി​ന്‍ കൂ​ട്ട​മി​റ​ങ്ങി. തേ​യി​ല​ത്തോ​ട്ട​ത്തി​ല്‍ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ​യാ​ണ് ആ​റ് കാ​ട്ടു​പോ​ത്തു​ക​ള്‍ പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ എ​ത്തി​യ​ത്. ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ഓ​ടി​മാ​റി.

പ​ത്ത് ദി​വ​സം മു​മ്പ് ഈ ​പ്ര​ദേ​ശ​ത്തു​കൂ​ടി പോ​കു​ക​യാ​യി​രു​ന്ന സ്‌​കൂ​ള്‍ ബ​സ് കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് വ​നം വ​കു​പ്പി​ന് നി​ര​ന്ത​രം പ​രാ​തി ന​ല്‍​കി​യി​ട്ടും യാ​തൊ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഉ​ച്ച​യ്ക്കു​ശേ​ഷം നാ​ട്ടു​കാ​ര്‍ ബേ​ഗൂ​ര്‍ റേ​ഞ്ച് ഓ​ഫി​സി​ലെ​ത്തി ഉ​പ​രോ​ധ​വും പ്ര​തി​ഷേ​ധ​വും സം​ഘ​ടി​പ്പി​ച്ചു.

തു​ട​ര്‍​ന്ന് റേ​ഞ്ച് ഓ​ഫി​സ​റു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ഇ​ന്ന് ഡി​എ​ഫ്ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ വീ​ണ്ടും യോ​ഗം ചേ​ര്‍​ന്ന് പ​രി​ഹാ​രം കാ​ണാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പു​ന​ല്‍​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധം താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​ന്ന് ന​ട​ക്കു​ന്ന അ​വ​സാ​ന​ഘ​ട്ട ച​ര്‍​ച്ച​യി​ലും പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ വ്യ​ക്ത​മാ​ക്കി.

Tags : Nattuvishesham District News DeepikaNews

Recent News

Corehub Up