x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​പ്പു​റം സ​ഹോ​ദ​യ "സി​ന​ർ​ജി​യ' സ​യ​ൻ​സ് ഫെ​സ്റ്റ്

വെബ് ഡെസ്ക്
Published: July 24, 2026 02:12 AM IST | Updated: July 24, 2026 02:12 AM IST

സ​ഹോ​ദ​യ "സി​ന​ർ​ജി​യ' മാ​ന്വ‌‌‌‌​ൽ പ്ര​കാ​ശ​നം മ​നോ​ജ് കോ​ട്ട​ക്ക​ൽ നി​ർ​വ​ഹി​ക്കു​ന്നു.

കോ​ട്ട​ക്ക​ൽ: മ​ല​പ്പു​റം സ​ഹോ​ദ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​മു​ഖ സ​യ​ൻ​സ് ഫെ​സ്റ്റാ​യ "സി​ന​ർ​ജി​യ 26’ സെ​പ്തം​ബ​ർ 17ന് ​പു​തു​പ്പ​റ​ന്പ് സേ​ക്ര​ഡ് ഹാ​ർ​ട്ട് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. മേ​ള​യു​ടെ മു​ന്നോ​ടി​യാ​യി ടീം ​മാ​നേ​ജ​ർ​മാ​രു​ടെ യോ​ഗ​വും മാ​ന്വ​ൽ പ്ര​കാ​ശ​ന​വും സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ൽ ന​ട​ത്തി.

ച​ട​ങ്ങി​ൽ മ​ല​പ്പു​റം സ​ഹോ​ദ​യ സെ​ക്ര​ട്ട​റി ജൗ​ഹ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വും റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​നു​മാ​യ മ​നോ​ജ് കോ​ട്ട​ക്ക​ൽ, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ണ്‍​വീ​ന​റും സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ സി​സ്റ്റ​ർ ആ​ൻ​സി​ല്ല ജോ​ർ​ജി​ന് ന​ൽ​കി "സി​ന​ർ​ജി​യ 26' മാ​ന്വ​ൽ പ്ര​കാ​ശ​നം ചെ​യ്തു. സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബീ​ന ച​ന്ദ്ര​ശേ​ഖ​ര​ൻ, പീ​സ് പ​ബ്ലി​ക് സ്കൂ​ൾ ജൂ​ണി​യ​ർ പ്രി​ൻ​സി​പ്പ​ൽ സ്മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ത്സ​ര​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നും മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്കു​മാ​യാ​ണ് സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ൽ ടീം ​മാ​നേ​ജ​ർ​മാ​രു​ടെ യോ​ഗം ചേ​ർ​ന്ന​ത്. സ​ഹോ​ദ​യ​യ്ക്ക് കീ​ഴി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽനി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Sahodaya

Recent News

Corehub Up