x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ബി​എ​സ്ഇ സ​ഹോ​ദ​യ ശാ​സ്ത്ര പ്ര​വൃ​ത്തി പ​രി​ച​യ സ്കി​ൽ ഫെ​സ്റ്റ് 19ന്

വെബ് ഡെസ്ക്
Published: September 13, 2026 02:10 AM IST | Updated: September 13, 2026 02:10 AM IST

സി​ന​ർ​ജി​യ'26 ന്‍റെ ലോ​ഗോ സ​ഹോ​ദ​യ മ​ല​പ്പു​റം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ൾ നാ​സ​ർ, സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ൾ പ്ര​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സി​ല ജോ​ർ​ജി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന

​മ​ല​പ്പു​റം: മ​ല​പ്പു​റം സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ ശാ​സ്ത്ര പ്ര​വൃ​ത്തി പ​രി​ച​യ സ്കി​ൽ ഫെ​സ്റ്റ് സി​ന​ർ​ജി​യ’26 കോ​ട്ട​ക്ക​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 19ന് ​ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ളി​ലെ ശാ​സ്ത്രാ​ഭി​രു​ചി, സ​ർ​ഗാ​ത്മ​ക​ത, ഗ​വേ​ഷ​ണ മ​നോ​ഭാ​വം, പ്ര​വൃ​ത്തി പ​രി​ച​യം, നൂ​ത​ന ആ​ശ​യ​ങ്ങ​ൾ പ​രി​പോ​ഷി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ വി​വി​ധ സി​ബി​എ​സ്ഇ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് 800 ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കും.

ത​ത്സ​മ​യ മ​ത്സ​ര​ങ്ങ​ൾ, ശാ​സ്ത്ര പ്രോ​ജ​ക്ട് അ​വ​ത​ര​ണം, വ​ർ​ക്കിം​ഗ്, സ്റ്റി​ൽ മോ​ഡ​ലു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശാ​സ്ത്ര​പ​ര​മാ​യ ആ​ശ​യ​ങ്ങ​ളും ക​ഴി​വു​ക​ളും അ​വ​ത​രി​പ്പി​ക്കാ​നും ശാ​സ്ത്ര​ജ്ഞ​രു​മാ​യി സം​വ​ദി​ക്കാ​നും അ​വ​സ​രം ല​ഭി​ക്കും. ഐ​സി​എ​ആ​ർ ഇ​ന്ത്യ​ൻ സ്പേ​സ് റി​സ​ർ​ച്ച് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ചീ​ഫ് സ​യി​ന്‍റി​സ്റ്റ് ഡോ. ​ഇ. ജ​യ​ശ്രീ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി മു​ഖാ​മു​ഖം ന​ട​ത്തി മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഫെ​സ്റ്റി​ന്‍റെ ലോ​ഗോ സ​ഹോ​ദ​യ മ​ല​പ്പു​റം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ൾ നാ​സ​ർ, കോ​ട്ട​ക്ക​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സി​ല ജോ​ർ​ജി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ എം. ​അ​ബ്ദു​ൾ നാ​സ​ർ, സി​സ്റ്റ​ർ ആ​ൻ​സി​ല ജോ​ർ​ജ്, പാ​ണ​ക്കാ​ട് സ്ട്രെ​യ്റ്റ്പാ​ത്ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷി​നോ​ജ് സി. ​ജോ​സ്, കോ​ട്ട​ക്ക​ൽ പീ​സ് പ​ബ്ലി​ക് സ്കൂ​ൾ പ്ര​ൻ​സി​പ്പ​ൽ എ​സ്.​സ്മി​ത, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ റോ​സ് മേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Sahodaya

Recent News

Corehub Up