കെഎസ്എസ്പിയു ടൗണ് സാംസ്കാരിക വനിതാവേദിയുടെ നേതൃത്വത്തില് നടന്ന കുടുംബമേള വിനു ജോബ് എംഎല്എ ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: കെഎസ്എസ്പിയു ടൗണ് സാംസ്കാരിക വനിതാവേദിയുടെ നേതൃത്വത്തില് സീനിയര് സിറ്റിസണില് ഹാളില് നടന്ന കുടുംബമേള വിനു ജോബ് എംഎല്എ ഉദ്ഘാടനം ചെയ്തു. ടൗണ് പ്രസിഡന്റ് മറ്റപ്പള്ളി ശിവശങ്കരപിള്ള അധ്യക്ഷത വഹിച്ചു. പ്രഫ. എസ്. ആനന്ദക്കുട്ടന്, ഇ. അബ്ദുൾ റഹീമാന്കുഞ്ഞ്, രാജു വര്ഗീസ്, പ്രഫ. വിജയം ജോസഫ്, മേരി തോമസ്, പി.വി. സിബിച്ചന്, പി.എന്. വിജയകുമാര് എന്നിവര് പ്രസംഗിച്ചു.