x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്ബ​ഹാ ശു​ശ്രൂ​ഷി​ക​ളു​ടെ സം​ഗ​മം

വെബ് ഡെസ്ക്
Published: September 10, 2026 10:59 PM IST | Updated: September 10, 2026 10:59 PM IST

പ്രതീകാത്മക ചിത്രം

കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലെ​യും മ​ദ്ബ​ഹാ ശു​ശ്രൂ​ഷി​ക​ളു​ടെ സം​ഗ​മം നാ​ളെ രാ​വി​ലെ 10ന് ​കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ൽ ന​ട​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തി​ല​ധി​കം മ​ദ്ബ​ഹാ ശു​ശ്രൂ​ഷി​ക​ൾ ഒ​ന്നി​ച്ചു ചേ​രു​ന്ന മ​ഹാ​സം​ഗ​മ​ത്തി​ന് മു​ണ്ട​ക്ക​യം, പെ​രു​വ​ന്താ​നം ഫൊ​റോ​ന​ക​ൾ ആ​തി​ഥേ​യ​ത്വ​മ​രു​ളും. മു​ണ്ട​ക്ക​യം, പെ​രു​വ​ന്താ​നം ഫൊ​റോ​ന​ക​ളി​ലെ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടു​ന്ന വി​വി​ധ ക​മ്മി​റ്റി​ക​ൾ മ​ദ്ബ​ഹാ ശു​ശ്രൂ​ഷി​ക​ളു​ടെ സം​ഗ​മ​ത്തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞു.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സു​വ​ർ​ണ ജൂ​ബി​ലി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വി​ശ്വാ​സ ജീ​വി​ത പ​രി​ശീ​ല​ന കേ​ന്ദ്രം, ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് എ​ന്നി​വ​യു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ഹാ​സം​ഗ​മം ന​ട​ത്തു​ന്ന​ത്.

Tags : Local News Nattuvishesham Gathering Altar Servers

Recent News

Corehub Up