കെഎസ്എസ്പിയു അറക്കുളം പഞ്ചായത്തുതല കുടുംബസംഗമം സെന്റ് തോമസ് യുപി സ്കൂളില് ജില്ലാ പഞ്ചായത്തംഗം സജി പി. ജോസ് ഉദ്ഘാടനം ചെയ്യുന്നു.
അറക്കുളം: കെഎസ്എസ്പിയു അറക്കുളം പഞ്ചായത്തുതല കുടുംബസംഗമം സെന്റ് തോമസ് യുപി സ്കൂളില് നടത്തി. ജില്ലാ പഞ്ചായത്തംഗം സജി പി. ജോസ് ഉദ്ഘാടനം ചെയ്തു. വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് പ്രഫ. കെ.എ. തോമസ് അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് സിസ്റ്റര് കാതറിന്, പി.പി. സൂര്യകുമാര്, എം.കെ. ഗോപാലപിള്ള, കെ.ഡി. സുകുമാരന്, ടി.സി. ദേവസ്യ, സി. വിനോബ, പോള് പി. ഐസക്, ടി.കെ. ശിവന്പിള്ള, പി.എന്. കണ്ണദാസ്, പി.കെ. സരസമ്മ, കെ.എന്. സരസമ്മ, കുരുവിള ജേക്കബ്, ഐ. ജോസഫ് എന്നിവര് പ്രസംഗിച്ചു.
എം.ടി. തോമസ് അഴകംപറമ്പില് രചിച്ച "വനപാലകന്റെ ഓര്മകള്' എന്ന ഗ്രന്ഥം ചടങ്ങില് പ്രകാശനം ചെയ്തു.