x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎ​സ്എ​സ്പിഎ കു​ടും​ബ സം​ഗ​മ​ം

വെബ് ഡെസ്ക്
Published: September 23, 2026 01:17 AM IST | Updated: September 23, 2026 01:17 AM IST

കു​ടും​ബ​സം​ഗ​മം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​എ​സ്. സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തേ​വ​ല​ക്ക​ര: കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ തേ​വ​ല​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ടും​ബ​സം​ഗ​മ​വും മു​തി​ര്‍​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ആ​രോ​ഗ്യ​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​എ​സ്. സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. തേ​വ​ല​ക്ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ജി​ത് കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ഉ​ല്ലാ​സ് കോ​വൂ​ര്‍ എം​എ​ല്‍​എ ചങ്ങിൽ പ​ങ്കെ​ടു​ത്തു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ട് രോ​ഗി​ക​ള്‍​ക്ക് വീ​ല്‍​ചെ​യ​ര്‍, വാ​ക്ക​ര്‍ തു​ട​ങ്ങി​യ​ഉ​പ​ക​ര​ണ​ങ്ങ​ള്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വാ​ര്യ​ത്ത് മോ​ഹ​ന്‍​കു​മാ​ര്‍ വി​ത​ര​ണം ചെ​യ്തു. മു​തി​ര്‍​ന്ന അം​ഗ​ങ്ങ​ളാ​യ എ.​കെ. ഫ്രാ​ങ്ക്‌​ളി​ന്‍, നാ​രാ​യ​ണ​പി​ള്ള, ജ​മാ​ലു​ദീ​ന്‍, രേ​ണു​ക ദേ​വി എ​ന്നി​വ​രെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ആ​ര്‍. അ​രു​ണ്‍​രാ​ജ്, വി​ഷ്ണു വി​ജ​യ​ന്‍, എ​ന്‍.സോ​മ​ന്‍​പി​ള്ള, അ​നി​ല്‍ എ​സ്. പ​ട്ട​ക​ട​വ്, ടൈ​റ്റ​സ് പി, ​രാ​ജേ​ന്ദ്ര​ന്‍, എ​സ്. ശി​വ​പ്ര​സാ​ദ്, ആ​ര്‍ നാ​രാ​യ​ണ​പി​ള്ള, കെ ​സു​രേ​ഷ് കു​മാ​ര്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ബി ​ജ​യ​ച​ന്ദ്ര​ന്‍ പി​ള്ള, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് യ​ശ​ശ​രീ​ര​നാ​യ എ​ന്‍ എ​ന്‍ പി​ള്ള ര​ചി​ച്ച ‘ഡാം' ​എ​ന്ന നാ​ട​കം തി​രു​വ​ന​ന്ത​പു​രം സ​ചേ​ത​ന തീ​യ​റ്റേ​ഴ്‌​സ് അ​വ​ത​രി​പ്പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Gathering

Recent News

Corehub Up