മാർത്തോമ്മാ സ്കൂൾസ് റിട്ട. ടീച്ചേഴ്സ് ഫെലോഷിപ്പിന്റെ സംസ്ഥാനതല പഠന സമ്മേളനം തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: വിരമിച്ച അധ്യാപകർ സമൂഹത്തിൽ സജീവത നിലനിർത്തണമെന്നും തങ്ങൾക്കു ലഭിച്ച താലന്തുകൾ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ഉപയോഗപ്പെടുത്തണമെന്നും മാർത്തോമ്മാ സഭ കോട്ടയം - കൊച്ചി ഭദ്രാസനാധ്യക്ഷൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ. മാർത്തോമ്മാ സ്കൂൾസ് റിട്ട. ടീച്ചേഴ്സ് ഫെലോഷിപ്പിന്റെ സംസ്ഥാനതല പഠന സമ്മേളനം മാങ്ങാനം ടിഎംഎഎം സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് വി.എം. മത്തായിയുടെ അധ്യക്ഷതയിൽ നോവലിസ്റ്റ് രവിവർമ തമ്പുരാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സജി ജോൺ, ട്രഷറർ കെ.ജി. തോമസ്, മേഖലാ പ്രസിഡന്റ് ഷാജി ജോർജ്, വി.വി. മേരിക്കുട്ടി, പി.കെ. തോമസ്, എ.വി. ജോർജ്, ടെൻസ് ടി. ബേബി, സൂസൻ തോമസ്, ഡെയ്സി കെ. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.