x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​സ​ഫൈ​റ്റ്: കൈ​ക്കാ​ര​ന്മാ​രു​ടെ​യും ക​ണ​ക്ക​ന്മാ​രു​ടെ​യും സു​വ​ർ​ണ​ജൂ​ബി​ലി സം​ഗ​മം


Published: June 28, 2026 02:00 AM IST | Updated: June 28, 2026 02:00 AM IST

‘ജോ​സ​ഫൈ​റ്റ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ദൈ​വ മ​ഹ​ത്വ​ത്തി​നാ​യി വി​ശ്വ​സ്ത​ത​യോ​ടെ ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കു​ന്ന​വ​ർ നി​ത്യ​ന​ഗ​ര​ത്തി​ലേ​ക്ക് സ​മ്പാ​ദ്യം ശേ​ഖ​രി​ക്കു​ന്നു​വെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ.

കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ൽ ന​ട​ത്ത​പ്പെ​ട്ട കൈ​ക്കാ​ര​ന്മാ​രു​ടെ​യും ക​ണ​ക്ക​ന്മാ​രു​ടെ​യും സു​വ​ർ​ണ ജൂ​ബി​ലി സം​ഗ​മ​ത്തി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ് പു​ളി​ക്ക​ൽ. അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യി​ൽ മ​ഹ​നീ​യ സേ​വ​ന​മാ​ണ് കൈ​ക്കാ​ര​ന്മാ​രും ക​ണ​ക്ക​ന്മാ​രും നി​ർ​വ​ഹി​ക്കു​ന്ന​ത്. വി​ശ്വ​സ്ത​രാ​യ കാ​ര്യ​സ്ഥ​രാ​യി വ​ർ​ത്തി​ക്കു​ന്ന നേ​തൃ​ത്വ ശു​ശ്രൂ​ഷ​ക​രോ​ട് സ​ഭാ​സ​മൂ​ഹം ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

കൈ​ക്കാ​ര​ന്മാ​രു​ടെ​യും ക​ണ​ക്ക​ന്മാ​രു​ടെ​യും ദൗ​ത്യം സം​ബ​ന്ധി​ച്ച് രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ. ​ഡോ. മാ​ത്യു ശൗ​ര്യാം​കു​ഴി ക്ലാ​സ് ന​യി​ച്ചു. രാ​ജ്യനി​യ​മ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യു​ള്ള സാ​മ്പ​ത്തി​ക വി​നി​യോ​ഗ​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​വ സം​ബ​ന്ധി​ച്ച് രൂ​പ​ത പ്രൊ​ക്കു​റേ​റ്റ​ർ ഫാ. ​ഫി​ലി​പ്പ് ത​ട​ത്തി​ൽ, ഓ​ഡി​റ്റ​ർ ഷൈ​ജോ ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് ഫാ. ​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം, സി​ഞ്ചെ​ല്ലൂ​സ് ഫാ. ​ഡോ. സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ, രൂ​പ​ത പാ​സ്റ്റ​റ​ൽ അ​നി​മേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​സ്റ്റാ​ൻ​ലി പു​ള്ളോ​ലി​ക്ക​ൽ, മ​രി​യ​ൻ കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​തോ​മ​സ് ഞ​ള്ളി​യി​ൽ, ഫാ. ​മാ​ത്യു ക​യ്യാ​ണി​യി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കാ​രി​ക്ക​ക്കു​ന്നേ​ൽ, സി​സ്റ്റ​ർ സെ​ലി​ൻ പ​ര​വ​രാ​ക​ത്ത് എ​ഫ്സി​സി, ജെ​സി ജോ​സ​ഫ് ചൂ​ള​യ്ക്ക​പ്പ​റ​മ്പി​ൽ, എ​ബി​ൻ ഏ​ബ്ര​ഹാം ആ​ല​ഞ്ചേ​രി, മെ​യ്മോ​ൾ മാ​ത്യു ക​രി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Golden Jubilee Gathering

Recent News

Corehub Up