കോണ്‍ഗ്രസ് ചങ്ങനാശേരി ടൗണ്‍ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നേതൃയോഗവും ഓണാഘോഷവും കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സ
ചങ്ങനാശേരി: കോണ്‍ഗ്രസ് ടൗണ്‍ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേതൃയോഗവും ഓണാഘോഷവും സംഘടിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.ജോസി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എ. സജാദ് അധ്യക്ഷത വഹിച്ചു.
യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് പി.എന്‍ നൗഷാദ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം,നഗരസഭാ ചെയര്മാന് ജോമി ജോസഫ്, ഡിസിസി മെംബര്‍ തോമസ് അക്കര, ഗീത ശ്രീകുമാര്‍, പി.കെ. സുശീലന് തുടങ്ങിയവർ പ്രസംഗിച്ചു.