ഫ്രണ്ട്സ് തരംഗം ഓണാഘോഷ പരിപാടി കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആസാദ് ആശിര്‍വാദ് ഉദ്ഘാടനം ചെയ്യുന്നു.
ചവറ: ഫ്രണ്ട്സ് തരംഗം സാഹിത്യ കലാ സാംസ്കാരിക സംഘടന സംഘടിപ്പിച്ച ഓണാഘോഷവും സാംസ്കാരിക സമ്മേളനവുംകവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആസാദ് ആശിര്‍വാദ് ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി എസ്.ആര്.കെ. പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രഫ. അരുണ്‍ കോളശേരില്‍, ഡോ. എം.എം. കുഞ്ഞ്, അഡ്വ. വിജയ മോഹന്‍, അപ്സര ശശികുമാര്‍, ശ്രീകുമാരി ഓച്ചിറ, റോസ് ആനന്ദ്, മോഹന്‍ നിഖിലം, എം.ആര്. അരവിന്ദന്, അനിത കൊല്ലം,സുചിത്ര മഞ്ജുഷ, ബ്രിട്ടോ ബെന്‍, രാജന് ആലുംകടവ്, അലക്സ് നെപ്പോളിയന്, ചന്ദ്രശേഖര പിള്ള, സുരേഷ് മാങ്കോണം, ശിവദാസന്‍ പെരുമ്പുഴ, കല ജി. പുതുക്കാട്, രാധ മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.