x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ് സ്‌​കൂ​ളു​ക​ളി​ലെ എ​സ്പി കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തി

വെബ് ഡെസ്ക്
Published: September 21, 2026 03:50 AM IST | Updated: September 21, 2026 03:50 AM IST

ക​ല്‍​പ്പ​റ്റ എ​സ്‌​കെ​എം​ജെ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന എ​സ്പി​സി പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ല്‍ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി എ​സ്. ദേ​വ​മ​നോ​ഹ​ര്‍ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കു​ന്നു.

ക​ല്‍​പ്പ​റ്റ: എ​സ്‌​കെ​എം​ജെ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ മേ​പ്പാ​ടി ജി​എ​ച്ച്എ​സ്എ​സ്, ത​രി​യോ​ട് നി​ര്‍​മ​ല എ​ച്ച്എ​സ്എ​സ്, പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സ്, മു​ണ്ടേ​രി ജി​വി​എ​ച്ച്എ​സ്എ​സ്, വൈ​ത്തി​രി ജി​എ​ച്ച്എ​സ്എ​സ്, പ​ടി​ഞ്ഞാ​റ​ത്ത ജി​എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങി​ലെ എ​സ്പി കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തി.

ത​രി​യോ​ട് നി​ര്‍​മ​ല സ്‌​കൂ​ളി​ലെ കേ​ഡ​റ്റ് കെ.​എ​സ്. ദി​യ ഹാ​ഷ്മി പ​രേ​ഡ് ക​മാ​ന്‍​ഡ​റും മു​ണ്ടേ​രി സ്‌​കൂ​ളി​ലെ കേ​ഡ​റ്റ് എം. ​ചി​ന്മ​യ് സെ​ക്ക​ന്‍​ഡ് ഇ​ന്‍ ക​മാ​ന്‍​ഡ​റു​മാ​യി. ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി എ​സ്. ദേ​വ​മ​നോ​ഹ​ര്‍ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച് സ​ന്ദേ​ശം ന​ല്‍​കി.

എ​സ്പി​സി പ​രി​ശീ​ല​നം കു​ട്ടി​ക​ളി​ല്‍ രാ​ജ്യ​സ്‌​നേ​ഹം വ​ള​ര്‍​ത്തു​മെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ള്‍ പ്ര​തി​രോ​ധി​ക്കാ​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ല്‍​പ്പ​റ്റ എ​സ്എ​ച്ച്ഒ എ.​യു. ജ​യ​പ്ര​കാ​ശ് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ല്‍​എ ഉ​ഷ വി​ജ​യ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. കേ​ഡ​റ്റു​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ അ​വ​ര്‍ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍, അ​ഡീ​ഷ​ണ​ല്‍ എ​സ്പി​യും എ​സ്പി​സി ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫി​സ​റു​മാ​യ എ​ന്‍.​ആ​ര്‍. ജ​യ​രാ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ല്‍​മ മോ​യി​ന്‍, ഡി​ഡി​ഇ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ്, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ എം.​പി. ന​വാ​സ്, ഡി​വൈ​എ​സ്പി ടി.​എ. അ​ഗ​സ്റ്റി​ന്‍, എ​ഡി​എ​ന്‍​ഒ കെ. ​മോ​ഹ​ന്‍​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി. എ​സ്എ​സ്ബി എ​എ​സ്‌​ഐ എ​ന്‍. ബ​ഷീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലി​സ് ബാ​ന്‍​ഡ് സം​ഘം പ​രേ​ഡി​ന് പൊ​ലി​മ​യേ​കി.

Tags : Nattuvishesham DistrictNews DeepikaNews passing-out

Recent News

Corehub Up