x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഴി​യോ​ര​ങ്ങ​ളി​ൽ വീ​ണ്ടും മാ​ലി​ന്യം ത​ള്ള​ൽ

വെബ് ഡെസ്ക്
Published: September 21, 2026 03:59 AM IST | Updated: September 21, 2026 03:59 AM IST

അ​ട​യ്ക്കാ​ത്തോ​ട്–​നാ​ര​ങ്ങ​ത്ത​ട്ട്–​ശാ​ന്തി​ഗി​രി റോ​ഡ​രി​കി​ൽ ത​ള്ളി​യ മാ​ലി​ന്യ​ച്ചാ​ക്കു​ക​ൾ പ​ഞ്ചാ​യ​ത്തം​ഗം അ​ബ്ദു​ൾ സ​ലാം, കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി ക​ട്ട​ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്ത

കേ​ള​കം: പ​ഞ്ചാ​യ​ത്ത് ബോ​ധ​വ​ത്ക​ര​ണ​വും പ​രി​ശോ​ധ​ന​ക​ളും ശ​ക്ത​മാ​യി തു​ട​രു​മ്പോ​ഴും പൊ​തു​നി​ര​ത്തു​ക​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ആ​വ​ർ​ത്തി​ക്കു​ന്നു. അ​ട​യ്ക്കാ​ത്തോ​ട് -നാ​ര​ങ്ങ​ത്ത​ട്ട് -ശാ​ന്തി​ഗി​രി റോ​ഡ​രി​കി​ലാ​ണ് ചാ​ക്കു​ക​ളി​ലാ​ക്കി​യ നി​ല​യി​ൽ വ്യാ​പ​ക​മാ​യി മാ​ലി​ന്യം ത​ള്ളി​യ​ത്.

പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും അ​റ​വു​മാ​ലി​ന്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് വ​ഴി​യോ​ര​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ച്ചത്. പൊ​തു​നി​ര​ത്തു​ക​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ആ​രോ​ഗ്യ​വി​ഭാ​ഗ​വും പി​ഴ​യീ​ടാ​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ണ്ടും മാ​ലി​ന്യം ത​ള്ള​ൽ.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെത്തുട​ർ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം അ​ബ്ദു​ൾ സ​ലാം, കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി ക​ട്ട​ക്ക​ൽ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

മാ​ലി​ന്യ​ച്ചാ​ക്കു​ക​ൾ തു​റ​ന്നു പ​രി​ശോ​ധി​ച്ച​തി​ൽ അ​ട​ക്കാ​ത്തോ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ഇ​വ​യെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

പൊ​തു​ജ​ന ആ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന രീ​തി​യി​ൽ മാ​ലി​ന്യം ത​ള്ളി​യ സ്ഥാ​പ​ന​ത്തി​നെ​തി​രെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഭാ​ര​മേ​റി​യ പി​ഴ ചു​മ​ത്ത​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് വി​ഭാ​ഗം സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up