x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ളി​ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി, മാ​നേ​ജ​രും പ​ന്തും മാ​ത്രം!

സി​ജി ഉ​ല​ഹ​ന്നാ​ൻ‌
Published: September 21, 2026 03:45 AM IST | Updated: September 21, 2026 03:45 AM IST

1960ക​ളി​ലെ ക​ണ്ണൂ​രി​ലെ ഒ​രു ഫു​ട്ബോ​ൾ ലീ​ഗ് മ​ത്സ​ര​ത്തി​ൽ നി​ന്ന് (ഫ​യ​ൽ​ചി​ത്രം)

 കണ്ണൂർ: കോ​ൽ​ക്ക​ത്ത ഫു​ട്ബോ​ൾ ലീ​ഗ് ക​ഴി​ഞ്ഞാ​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും ത​ല​യെ​ടു​പ്പു​ള്ള ലീ​ഗ് മ​ത്സ​ര​ങ്ങ​ളു​ടെ നാ​ടാ​യി​രു​ന്നു ക​ണ്ണൂ​ർ. മോ​ഹ​ൻ ബ​ഗാ​നും മു​ഹ​മ്മ​ദ​ൻ​സും ഈ​സ്റ്റ് ബം​ഗാ​ളും പോ​ലെ ഇ​വി​ടെ ല​ക്കി​സ്റ്റാ​റും സ്പി​രി​റ്റ​ഡ് യൂ​ത്ത്സും ബ്ര​ദേ​ഴ്സും ജിം​ഖാ​ന​യും. ക​ണ്ണൂ​രി​ലെ മൈ​താ​ന​പ്പ​ര​പ്പ് യു​ദ്ധ​മു​ഖം പോ​ലെ തോ​ന്നി​ച്ച സാ​യാ​ഹ്‌​ന​ങ്ങ​ൾ.

കോ​ഴി​ക്കോ​ട്ടെ പ്ര​ശ​സ്ത​മാ​യ സേ​ട്ട് നാ​ഗ്ജി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഫൈ​ന​ൽ ബ​ർ​ത്ത് നേ​ടി​യി​ട്ടു​ള്ള​ത് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എ​ട്ടു ടീ​മു​ക​ൾ മാ​ത്രം. അ​തി​ൽ ര​ണ്ടും ക​ണ്ണൂ​ർ ക്ല​ബു​ക​ളാ​യി​രു​ന്നു. 1952ൽ ​കോ​ൽ​ക്ക​ത്ത മോ​ഹ​ൻ​ബ​ഗാ​നെ തോ​ൽ​പ്പി​ച്ച് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച ല​ക്കി​സ്റ്റാ​റും 1955ലെ ​ഫൈ​ന​ലി​ൽ ക​റാ​ച്ചി കി​ക്കേ​ഴ്സി​നെ നേ​രി​ട്ട ജിം​ഖാ​ന​യും. കി​രീ​ട മോ​ഹ​വു​മാ​യെ​ത്തി​യ ബ​ഗാ​ന്‍റെ ഫൈ​ന​ൽ സ്വ​പ്നം ത​ക​ർ​ത്ത ല​ക്കി​സ്റ്റാ​ർ ലെ​ഫ്റ്റ് ഇ​ൻ​സൈ​ഡ് കൊ​ക്കേ​ൻ പ​പ്പു​വി​ന്‍റെ ഗോ​ൾ മാ​നാ​ഞ്ചി​റ മൈ​താ​ന​ത്തെ പു​ൽ​ക്കൊ​ടി​ക​ൾ ഉ​ൾ​പ്പു​ള​ക​ത്തോ​ടെ​യാ​കും ഇ​പ്പോ​ഴും ഓ​ർ​ക്കു​ക.

അ​താ​യി​രു​ന്നു ഒ​രു​കാ​ല​ത്തെ ക​ണ്ണൂ​ർ ഫു​ട്ബോ​ൾ. കേ​ര​ള​ത്തി​ന്‍റെ ഫു​ട്ബോ​ൾ ഫാ​ക്ട​റി. ഇ​വി​ടെ ഫു​ട്ബോ​ൾ വ​ള​ർ​ത്തി​യ​ത് സാ​ധാ​ര​ണ​ക്കാ​രാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​ക​ളി​ൽ ബീ​ഡി-​നെ​യ്ത്തു തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ൽ ബെ​റ്റു​വ​ച്ചു​ള്ള ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​വി​ടെ​നി​ന്നാ​ണ് ക്ല​ബു​ക​ളു​ടെ പോ​രാ​ട്ട​ങ്ങ​ളി​ലേ​ക്ക് വ​ള​ർ​ന്ന​ത്. ആ​ദ്യ​കാ​ല​ത്ത് ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ​ക്ക് വീ​റും വാ​ശി​യു​മേ​റെ​യാ​യി​രു​ന്നു. കി​ക്കോ​ഫി​ന് മു​ന്പേ ടെ​ൻ​ഷ​ന​ടി​ച്ച് ആ​രാ​ധ​ക​ർ കു​ഴ​ഞ്ഞു​വീ​ഴു​ന്ന കാ​ല​മാ​യി​രു​ന്നു അ​ത്.

രാ​ജ്യ​ത്തെ പ്ര​മു​ഖ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റാ​യി​രു​ന്നു മും​ബൈ​യി​ലെ റോ​വേ​ഴ്സ് ക​പ്പ്. 1954ലെ ​റോ​വേ​ഴ്സ് ക​പ്പി​ൽ ല​ക്കി​സ്റ്റാ​റി​ന്‍റെ മാ​ധ​വ​ൻ ന​ന്പ്യാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​രി​ലെ​യും കോ​ഴി​ക്കോ​ട്ടെ​യും ക​ളി​ക്കാ​ര​ട​ങ്ങി​യ മ​ല​ബാ​ർ ടീം ​ക​ളി​ക്കാ​നി​റ​ങ്ങി. മേ​വ​ലാ​ൽ അ​ണി​നി​ര​ന്ന ബി.​എ​ൻ.​റെ​യി​ൽ​വേ​യെ തോ​ൽ​പ്പി​ച്ച് വ​ര​വ​റി​യി​ച്ച മ​ല​ബാ​ർ​പ്പ​ട ശ​ക്ത​രാ​യ ഹൈ​ദ​രാ​ബാ​ദ് പൊ​ലി​സി​നെ​യും സ​മ​നി​ല​യി​ൽ ത​ള​ച്ച​തോ​ടെ ഇ​ന്ത്യ​യി​ലെ പ​ഴ​ക്ക​മേ​റി​യ ഫു​ട്ബോ​ൾ ഗ്രൗ​ണ്ടാ​യ കൂ​പ്പ​റേ​ജ് ഞെ​ട്ടി​ത്ത​രി​ച്ചു. അ​ന്നൊ​ക്കെ സ​മ​നി​ല​യി​ലാ​യാ​ൽ പി​റ്റേ​ന്ന് വീ​ണ്ടും മ​ത്സ​രം ന​ട​ത്തും. ര​ണ്ടാം ദി​ന​ത്തി​ലും പൊ​രു​തി​നി​ന്നെ​ങ്കി​ലും ഒ​ടു​വി​ൽ ഹൈ​ദ​രാ​ബാ​ദ് പൊ​ലി​സി​ന്‍റെ താ​ര​പ്പ​കി​ട്ടി​ലും പ​രി​ച​യ​സ​ന്പ​ത്തി​നും മു​ന്പി​ൽ കീ​ഴ​ട​ങ്ങേ​ണ്ടി വ​ന്നു.

അ​ന്ന് പ്ര​ശ​സ്ത ക​മ​ന്‍റേ​റ്റ​റും സ്പോ​ർ​ട്സ് ലേ​ഖ​ക​നു​മാ​യ എ.​എ​ഫ്.​എ​സ്. ത​ല​യാ​ർ​ഖാ​ൻ പ​റ​ഞ്ഞ വാ​ക്കു​ക​ൾ​ക്ക് പ്ര​വ​ച​ന സ്വ​ഭാ​വ​മു​ണ്ടാ​യി​രു​ന്നു: " മ​ല​ബാ​റി​ന്‍റെ കു​ട്ടി​ക​ളെ സൂ​ക്ഷി​ക്കു​ക. ഇ​വ​ർ അ​ദ്ഭു​തം സൃ​ഷ്ടി​ക്കാ​ൻ കെ​ൽ​പ്പു​ള്ള​വ​രാ​ണ്...' അ​ങ്ങ​നെ കൂ​പ്പ​റേ​ജി​ൽ നി​ന്ന് മ​ല​ബാ​റി​ലെ ചു​ണ​ക്കു​ട്ട​ൻ​മാ​രി​ൽ പ​ല​രെ​യും മും​ബൈ​യി​ലെ​യും കോ​ൽ​ക്ക​ത്ത​യി​ലെ​യും വ​ന്പ​ൻ ക്ല​ബു​ക​ൾ വ​ല​വീ​ശി. റോ​വേ​ഴ്സി​ലെ ക​ളി​ക​ഴി​ഞ്ഞ് മ​ല​ബാ​റി​ൽ തി​രി​ച്ചെ​ത്തി​യ​ത് ടീം ​മാ​നേ​ജ​രും പ​ന്തും മാ​ത്ര​മെ​ന്ന് ക​ണ്ണൂ​രി​ലെ ക​ളി​ക്ക​ന്പ​ക്കാ​ർ​ക്കി​ട​യി​ൽ പി​ൽ​ക്കാ​ല​ത്തൊ​രു ചൊ​ല്ലു​ണ്ടാ​യ​തി​ൽ അ​തി​ശ​യോ​ക്തി​യേ​തു​മി​ല്ല.

Tags : NattuVishesham DistrictNews

Recent News

Corehub Up