x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ചു​കി​ലോ ക​ഞ്ചാ​വു​മാ​യി ബീ​ഹാ​ര്‍ സ്വ​ദേ​ശി പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: September 21, 2026 03:03 AM IST | Updated: September 21, 2026 03:16 AM IST

അ​ഞ്ചു കി​ലോ ക​ഞ്ചാ​വു​മാ​യി ബീ​ഹാ​ര്‍ സ്വ​ദേ​ശി സ​ജ്ജാ​ദി​നെ പൊ​ലി​സ് പി​ടി​കൂ​ടി​യ​പ്പോ​ള്‍.

കോ​ഴി​ക്കോ​ട്: ഫ​റോ​ക്ക്, രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ങ്ങ​ളി​ല്‍ ക​ഞ്ചാ​വ് മൊ​ത്ത​വി​ല്‍​പ്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന ബീ​ഹാ​ര്‍ സ്വ​ദേ​ശി​യെ അ​ഞ്ചു​കി​ലോ ക​ഞ്ചാ​വു​മാ​യി പൊ​ലി​സ് പി​ടി​കൂ​ടി. ബീ​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ സ​ജ്ജാ​ദ് (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഫ​റോ​ക്ക് അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ര്‍ എ. ​പ്രേം​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​ക്വാ​ഡും ബേ​പ്പൂ​ര്‍ സ​ര്‍​ക്കി​ല്‍ ഇ​ന്‍​സ്പെ​ക്‌ട​ര്‍ ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ബീ​ഹാ​റി​ല്‍നി​ന്ന് മൊ​ത്ത​മാ​യി ക​ഞ്ചാ​വ് വാ​ങ്ങി കോ​ഴി​ക്കോ​ട് എ​ത്തി​ച്ചാ​യി​രു​ന്നു വി​ല്‍​പ​ന. ചെ​റു​വ​ണ്ണൂ​ര്‍ ഭാ​ഗ​ത്ത് ചെ​രു​പ്പു ക​മ്പ​നി​യി​ല്‍ ജോ​ലി എ​ന്ന് പ​റ​ഞ്ഞു വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് ഫ​റോ​ക്ക് മേ​ഖ​ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ബേ​പ്പൂ​ര്‍ ഹാ​ര്‍​ബ​റി​ലും ചി​ല്ല​റ വി​ല്‍​പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു പ്ര​തി​യെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

പു​ല​ര്‍​ച്ചെ കോ​ഴി​ക്കോ​ട് എ​ത്തു​ന്ന സ്ലീ​പ്പ​ര്‍ ബ​സു​ക​ളി​ല്‍ ക​യ​റി​യാ​ണ് കോ​ഴി​ക്കോ​ട് എ​ത്തി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി ക​ഞ്ചാ​വു​മാ​യി താ​മ​സ സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ ചെ​റു​വ​ണ്ണൂ​ര്‍ ചീ​ര്‍​പാ​ല​ത്തി​നു സ​മീ​പ​ത്തു വ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

 

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up