നന്തനാര്‍ ജന്മശതാബ്ദി സിമ്പോസിയം സാഹിത്യകാരന് വൈശാഖന് ഉദ്ഘാടനം ചെയ്യുന്നു.
അങ്ങാടിപ്പുറം: കേന്ദ്ര സാഹിത്യ അക്കാദമിയും വള്ളുവനാടന്‍ സാംസ്കാരിക വേദിയും സംയുക്തമായി തരകന് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച നന്തനാര്‍ ജന്മശതാബ്ദി സിമ്പോസിയം സാഹിത്യകാരന് വൈശാഖന് ഉദ്ഘാടനം ചെയ്തു.
മലയാള സാഹിത്യ ലോകത്ത് ചെറുചലനങ്ങള്‍ കൊണ്ട് ഭൂകമ്പം സൃഷ്ടിച്ച കഥാകാരനാണ് നന്താനാരെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരന് പി.കെ. പാറക്കടവ് മുഖ്യപ്രഭാഷണം നടത്തി. വള്ളുവനാടന്‍ സാംസ്കാരിക വേദി ചെയര്മാന് അഡ്വ. പി.എ. നിഷാദ് അധ്യക്ഷനായി. വിവിധ സെഷനുകളിലായി മനോജ് വെള്ളനാട്, എം.കെ. ഷബിത, പി. വിജയകുമാര്‍, ഇളവൂര്‍ ശ്രീകുമാര്‍, ജിസ്മ ഫൈസ്, എച്ച്.കെ. സന്തോഷ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം സാബു കോട്ടൂക്കല്‍, വി. വിജയകുമാര്‍, എന്‍.പി. വിജയകൃഷ്ണന് എന്നിവര്‍ മോഡറേറ്റര്‍മാരായി. സമാപന സമ്മേളനം മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോ. പി. ഗീത, പി. സുധാകരന്, രാജീവ് കാലടി, സി. ശശികുമാര്‍, സതീശന് ആവള, ജയശ്രീ സജിത്, എം. മുഹമ്മദ് ബഷീര്‍, സന ഷെറിന്, ആരിഫ് കൂട്ടില്‍, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് അഡ്വ. നജ്മ തബ്ഷീറ, സജിത് പെരിന്തല്‍മണ്ണ, ഹാരിഫ ഹൈദര്‍,സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ രാമദാസ് ആലിപ്പറമ്പ്, പി.ജി. ഉദയന്‍ എന്നിവര്‍ പ്രസംഗിച്ചു.