പുല്ലങ്കോട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഗമം സരസ്വതി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.
കാളികാവ്: അരനൂറ്റാണ്ടുമുന്പേ പുല്ലങ്കോട് ഗവണ്മെന്റ്് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പടിയിറങ്ങിയ കൂട്ടുകാർ "ഓർമകൾ 78' എന്ന പേരിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു. 48 വർഷത്തിനു ശേഷമാണ് സ്കൂളിലെ 1978 എസ്എസ്എൽസി ബാച്ചുകാർ ഒത്തുചേർന്നത്. മുൻകാല അധ്യാപിക സരസ്വതി സംഗമം ഉദ്ഘാടനം ചെയ്തു. കൂടെ നടന്നിരുന്നവരും അകാലത്തിൽ വേർപിരിഞ്ഞവരുമായ സഹപാഠികൾക്കും അധ്യാപകർക്കുമുള്ള സ്മരണാഞ്ജലി അർപ്പിച്ചാണ് സ്നേഹ സംഗമം ആരംഭിച്ചത്.
പാട്ടും പറച്ചിലുമായി ഒരു പകൽ മുഴുവൻ അവർ ഒരുമിച്ചിരുന്നു. വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. പങ്കെടുത്ത എല്ലാവർക്കും മൊമെന്റോയും നൽകി. ടി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ. രാമകൃഷ്ണൻ, വി.ജി. ജയരാജൻ, ഹംസ കുഞ്ഞാപ്പു, ജോർജ് ചെറിയാൻ, ടി. വിശ്വനാഥൻ, പി.കെ. ബാലകൃഷ്ണൻ, കെ.പവിത്രൻ, കൂരി സാദിഖ്, പി. മൊയ്തീൻ, ഒ. ആയിഷ, വി.എ. മേഴ്സി, മനോമോഹൻ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.
Tags : Nattuvishesham DistrictNews DeepikaNews 'Snehasangamam