സിംഫണി ഓർക്കസ്ട്ര ഓഫ് ഇന്ത്യ (അക്കാദമി) കൊച്ചിയിൽ അവതരിപ്പിച്ച ‘എ നൈറ്റ് അറ്റ് ദി സിംഫണി ’ സംഗീതപരിപാടിയിൽനിന്ന്.
കൊച്ചി: സിംഫണി ഓർക്കസ്ട്ര ഓഫ് ഇന്ത്യ (അക്കാദമി) കൊച്ചിയിൽ ആദ്യമായി അവതരിപ്പിച്ച ‘എ നൈറ്റ് അറ്റ് ദി സിംഫണി ’ സംഗീതപരിപാടി ശ്രദ്ധേയമായി. ദി ചോയ്സ് ഗ്രൂപ്പ് ഓഫ് സ്കൂൾസും ജോസ് തോമസ് പെർഫോമിംഗ് ആർട്സ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ 45 സംഗീതജ്ഞർ അണിനിരന്നു.
അന്താരാഷ്ട്ര പ്രശസ്ത വയലിനിസ്റ്റും കണ്ടക്ടറുമായ മരത് ബിസെൻഗലീവ് നയിച്ച സംഗീതാവതരണത്തിൽ ഷോസ്റ്റകോവിച്ച്, സ്വിരിഡോവ്, ജോൺ വില്യംസ് തുടങ്ങിയവരുടെ സൃഷ്ടികൾക്കൊപ്പം ഹാരി പോട്ടർ, പൈറേറ്റ്സ് ഓഫ് ദി കരീബിയൻ , ദി പിങ്ക് പാന്തർ തുടങ്ങിയ ചിത്രങ്ങളിലെ ജനപ്രിയ സംഗീതവും അവതരിപ്പിച്ചു.
Tags : NattuVishesham DistrictNews