Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TelAviv

വി​മാ​ന​ത്തി​ൽ ആ​ക്ര​മ​ണം; ഭീ​ക​രാ​ക്ര​മ​ണ ശ്ര​മ​മാ​ണോ​യെ​ന്ന് സം​ശ​യം

ടെ​ൽ അ​വീ​വ്: ദു​ബാ​യി​ൽ നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യ അ​ക്ര​മ​സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണ ശ്ര​മ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് ഇ​സ്ര​യേ​ൽ അ​ധി​കൃ​ത​ർ. കോ​ക്പി​റ്റി​ൽ സ​ഹ​പൈ​ല​റ്റ് പ്ര​ധാ​ന പൈ​ല​റ്റി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും വി​മാ​നം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് ഇ​സ്ര​യേ​ലി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ഇ​സ്ര​യേ​ലി ചാ​ന​ൽ 12 റി​പ്പോ​ർ​ട്ട് പ്ര​കാ​രം, ഒ​മാ​ൻ പൗ​ര​നാ​യ സ​ഹ​പൈ​ല​റ്റ് യു​എ​ഇ പൗ​ര​നാ​യ ക്യാ​പ്റ്റ​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് വി​മാ​ന​ത്തി​ൽ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത്. വി​മാ​നം ഇ​ടി​ച്ചി​റ​ക്കാ​ൻ സ​ഹ​പൈ​ല​റ്റ് ശ്ര​മി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തെ ഭീ​ക​രാ​ക്ര​മ​ണ​മാ​യി കാ​ണ​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

കോ​ക്പി​റ്റി​ലു​ണ്ടാ​യ അ​ക്ര​മാ​സ​ക്ത​മാ​യ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വി​മാ​നം സൗ​ദി അ​റേ​ബ്യ​യി​ലെ ത​ബൂ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. സൗ​ദി അ​ധി​കൃ​ത​ർ സ​ഹ​പൈ​ല​റ്റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ക്യാ​പ്റ്റ​ന് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ട് പൈ​ല​റ്റു​മാ​ർ വി​മാ​നം സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്യാ​ൻ സ​ഹാ​യി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

വി​മാ​നം ത​ബൂ​ക്കി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​റ​ങ്ങി​യ​തോ​ടെ യാ​ത്ര​ക്കാ​ർ ആ​ശ്വാ​സ​ത്തോ​ടെ കൈ​യ​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു. യാ​ത്ര​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്ന് ഫ്ലൈ​ദു​ബാ​യ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Latest News

Corehub Up