കണ്ണൂര്‍: സംസ്ഥാന രജിസ്ട്രേഷന് വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല രജിസ്ട്രേഷന് ദിനാ ചരണം നാലിന് കണ്ണൂരിൽ നടക്കും. അഞ്ചരക്കണ്ടി ഹയര്‍സെക്കൻഡറി സ്കൂളിൽ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പത്ര സമ്മേളനത്തില്‍ അറിയിച്ചു. 1865ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ രാജ്യത്ത് തന്നെ ആദ്യത്തെ രജിസ്ട്രേഷന് സംവിധാനം വന്നത് കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിയിലാണ്. മര്‍ഡോക്ക് ബ്രൗണ്‍ എന്ന ബ്രിട്ടീഷ് പ്രഭു അവിടത്തെ കറുപ്പതോട്ടത്തിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ സംവിധാനം ഒരു പുതിയ ഭരണ വകുപ്പിന് തുടക്കം കുറിക്കുകയായിരുന്നു.
1865ല്‍ ആരംഭിച്ച ഈ സംവിധാന പ്രകാരം ആദ്യ രജിസ്ട്രേഷന് നടന്നത് 1867 ജനുവരി നാലിനാണ്. അത് പരിഗണിച്ച് ഇനി മുതല്‍ എല്ലാവര്‍ഷവും ജനുവരി നാല് രജിസ്ട്രേഷന് ദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യ ദിനാചരണം വകുപ്പിന് ജന്മം നല്കിയ അഞ്ചരക്കണ്ടിയില്‍ തന്നെ നടത്താനാണ് തീരുമാനം. ഓരോ ജില്ലയിലെയും മെച്ചപ്പെട്ട സേവനം കാഴ്ച്ചവച്ച ഓഫീസുകൾക്കുള്ള അവാര്‍ഡ് ദാനവും ഇതോടനുബന്ധിച്ച് നടക്കും.
അഴിമതി തടയുന്നതിന് വകുപ്പിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയതായും ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബീനോയ് കുര്യന്, ര ജിസ്ട്രേഷന് ഉത്തരമേഖല ഡിഐജി രാജേഷ് ഗോപാലന്, ചന്ദ്രന് കല്ലാട്ട്, എ.ബി. സത്യന് എന്നിവരും പങ്കെടുത്തു.
അവാർഡുകൾ
പ്രഖ്യാപിച്ചു
സംസ്ഥാന രജിസ്ട്രേഷന് വകുപ്പ് ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന് അവാര്‍ഡുകളും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. മികച്ച മേഖലാ ഓഫീസായി ദക്ഷിണ മധ്യമേഖല രജിസ്ട്രേഷന് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫീസ് (എറണാകുളം) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസായി ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ് തിരുവനന്ത പുരം, മികച്ച ജില്ലാ രജിസ്ട്രാര്‍ (ഓഡിറ്റ്) ഓഫീസായി ജില്ലാ രജിസ്ട്രാര്‍ (ഓഡിറ്റ്) ഓഫീസ മലപ്പുറം എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ചിട്ടി ഓഡിറ്റ് ഓഫീസായി ചിട്ടി ഓഡിറ്റര്‍ ഓഫീസ് പാലക്കാട്, മികച്ച ചിട്ടി ഇന്‍സ്പെക്ടര്‍ ഓഫീസായി ചിട്ടി ഇന്‍സ്പെക്ടര്‍ ഓഫീസ് കണ്ണൂര്‍ എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ തല ത്തില്‍ മികച്ച സബ് രജിസ്ട്രാര്‍ ഓഫീസുകളായി സബ് രജിസ്ട്രാര്‍ ഓഫീസ് വര്‍ക്കല(തിരുവനന്തപുരം), സബ് രജിസ്ട്രാര്‍ ഓഫീസ് ഓച്ചിറ(കൊല്ലം) , സബ് രജിസ്ട്രാര്‍ ഓഫീസ് ഭരണിക്കാവ് ( ആലപ്പുഴ), കൂവ്വപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസ് (കോട്ടയം), സബ് രജിസ്ട്രാര്‍ ഓഫീസ് തോപ്രാംകുടി ( ഇടുക്കി), സബ് രജിസ്ട്രാര്‍ ഓഫീസ്, കുഴിപ്പിള്ളി ( എറണാകുളം), സബ് രജിസ്മാര്‍ ഓഫീസ്, കാട്ടൂര്‍ ( തൃശൂര്‍), സബ് രജിസ്മാര്‍ ഓഫീസ്, മണ്ണാര്‍ക്കാട് (പാലക്കാട്), സബ് രജിസ്മാര്‍ ഓഫീസ്, മോങ്ങം( മലപ്പുറം), സബ് രജിസ്ട്രാര്‍ ഓഫീസ്, കോടഞ്ചേരി,കോഴിക്കോട്), സബ് രജിസ്ട്രാര്‍ ഓഫീസ്, വെള്ളമുണ്ട (വയനാട്), സബ് രജിസ്ട്രാര്‍ ഓഫീസ്, ഇരിക്കൂര്‍ (കണ്ണൂര്‍), സബ് രജിസ്ട്രാര്‍ ഓഫീസ്, നീലേശ്വരം ( കാസര്‍ഗോഡ്) എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു.