x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ജി​സ്‌​ട്രേ​ഷ​ന്‍ ദി​നാ​ച​ര​ണം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും


Published: January 2, 2026 06:30 AM IST | Updated: January 2, 2026 06:30 AM IST

ക​ണ്ണൂ​ര്‍: സം​സ്ഥാ​ന ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​ത​ല ര​ജി​സ്‌​ട്രേ​ഷ​ന്‍ ദി​നാ ച​ര​ണം നാ​ലി​ന് ക​ണ്ണൂ​രി​ൽ ന​ട​ക്കും. അ​ഞ്ച​ര​ക്ക​ണ്ടി ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ രാ​വി​ലെ 10 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. 1865ല്‍ ​ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ല്‍ രാ​ജ്യ​ത്ത് ത​ന്നെ ആ​ദ്യ​ത്തെ ര​ജി​സ്‌​ട്രേ​ഷ​ന്‍ സം​വി​ധാ​നം വ​ന്ന​ത് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ അ​ഞ്ച​ര​ക്ക​ണ്ടി​യി​ലാ​ണ്. മ​ര്‍​ഡോ​ക്ക് ബ്രൗ​ണ്‍ എ​ന്ന ബ്രി​ട്ടീ​ഷ് പ്ര​ഭു അ​വി​ട​ത്തെ ക​റു​പ്പ​തോ​ട്ട​ത്തി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ്പി​ലാ​ക്കി​യ സം​വി​ധാ​നം ഒ​രു പു​തി​യ ഭ​ര​ണ വ​കു​പ്പി​ന് തു​ട​ക്കം കു​റി​ക്കു​ക​യാ​യി​രു​ന്നു.

1865ല്‍ ​ആ​രം​ഭി​ച്ച ഈ ​സം​വി​ധാ​ന പ്ര​കാ​രം ആ​ദ്യ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ന്ന​ത് 1867 ജ​നു​വ​രി നാ​ലി​നാ​ണ്. അ​ത് പ​രി​ഗ​ണി​ച്ച് ഇ​നി മു​ത​ല്‍ എ​ല്ലാ​വ​ര്‍​ഷ​വും ജ​നു​വ​രി നാ​ല് ര​ജി​സ്‌​ട്രേ​ഷ​ന്‍ ദി​ന​മാ​യി ആ​ച​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ ദി​നാ​ച​ര​ണം വ​കു​പ്പി​ന് ജ​ന്മം ന​ല്കി​യ അ​ഞ്ച​ര​ക്ക​ണ്ടി​യി​ല്‍ ത​ന്നെ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഓ​രോ ജി​ല്ല​യി​ലെ​യും മെ​ച്ച​പ്പെ​ട്ട സേ​വ​നം കാ​ഴ്ച്ച​വ​ച്ച ഓ​ഫീ​സു​ക​ൾ​ക്കു​ള്ള അ​വാ​ര്‍​ഡ് ദാ​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും.

അ​ഴി​മ​തി ത​ട​യു​ന്ന​തി​ന് വ​കു​പ്പി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും ഒ​രു ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി മ​ന്ത്രി പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നോ​യ് കു​ര്യ​ന്‍, ര ​ജി​സ്‌​ട്രേ​ഷ​ന്‍ ഉ​ത്ത​ര​മേ​ഖ​ല ഡി​ഐ​ജി രാ​ജേ​ഷ് ഗോ​പാ​ല​ന്‍, ച​ന്ദ്ര​ന്‍ ക​ല്ലാ​ട്ട്, എ.​ബി. സ​ത്യ​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

അ​വാ​ർ​ഡു​ക​ൾ
പ്രഖ്യാപിച്ചു

സം​സ്ഥാ​ന ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​കു​പ്പ് ഏ​ര്‍​പ്പെ​ടു​ത്തി​യ ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​വാ​ര്‍​ഡു​ക​ളും മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച മേ​ഖ​ലാ ഓ​ഫീ​സാ​യി ദ​ക്ഷി​ണ മ​ധ്യ​മേ​ഖ​ല ര​ജി​സ്‌​ട്രേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫീ​സ് (എ​റ​ണാ​കു​ളം) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച ജി​ല്ലാ ര​ജി​സ്ട്രാ​ര്‍ (ജ​ന​റ​ല്‍) ഓ​ഫീ​സാ​യി ജി​ല്ലാ ര​ജി​സ്ട്രാ​ര്‍ (ജ​ന​റ​ല്‍) ഓ​ഫീ​സ് തി​രു​വ​ന​ന്ത പു​രം, മി​ക​ച്ച ജി​ല്ലാ ര​ജി​സ്ട്രാ​ര്‍ (ഓ​ഡി​റ്റ്) ഓ​ഫീ​സാ​യി ജി​ല്ലാ ര​ജി​സ്ട്രാ​ര്‍ (ഓ​ഡി​റ്റ്) ഓ​ഫീ​സ മ​ല​പ്പു​റം എ​ന്നി​വ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മി​ക​ച്ച ചി​ട്ടി ഓ​ഡി​റ്റ് ഓ​ഫീ​സാ​യി ചി​ട്ടി ഓ​ഡി​റ്റ​ര്‍ ഓ​ഫീ​സ് പാ​ല​ക്കാ​ട്, മി​ക​ച്ച ചി​ട്ടി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഓ​ഫീ​സാ​യി ചി​ട്ടി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഓ​ഫീ​സ് ക​ണ്ണൂ​ര്‍ എ​ന്നി​വ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ജി​ല്ലാ ത​ല ത്തി​ല്‍ മി​ക​ച്ച സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സു​ക​ളാ​യി സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് വ​ര്‍​ക്ക​ല(​തി​രു​വ​ന​ന്ത​പു​രം), സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് ഓ​ച്ചി​റ(​കൊ​ല്ലം) , സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് ഭ​ര​ണി​ക്കാ​വ് ( ആ​ല​പ്പു​ഴ), കൂ​വ്വ​പ്പ​ള്ളി സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് (കോ​ട്ട​യം), സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് തോ​പ്രാം​കു​ടി ( ഇ​ടു​ക്കി), സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ്, കു​ഴി​പ്പി​ള്ളി ( എ​റ​ണാ​കു​ളം), സ​ബ് ര​ജി​സ്മാ​ര്‍ ഓ​ഫീ​സ്, കാ​ട്ടൂ​ര്‍ ( തൃ​ശൂ​ര്‍), സ​ബ് ര​ജി​സ്മാ​ര്‍ ഓ​ഫീ​സ്, മ​ണ്ണാ​ര്‍​ക്കാ​ട് (പാ​ല​ക്കാ​ട്), സ​ബ് ര​ജി​സ്മാ​ര്‍ ഓ​ഫീ​സ്, മോ​ങ്ങം( മ​ല​പ്പു​റം), സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ്, കോ​ട​ഞ്ചേ​രി,കോ​ഴി​ക്കോ​ട്), സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ്, വെ​ള്ള​മു​ണ്ട (വ​യ​നാ​ട്), സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ്, ഇ​രി​ക്കൂ​ര്‍ (ക​ണ്ണൂ​ര്‍), സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ്, നീ​ലേ​ശ്വ​രം ( കാ​സ​ര്‍​ഗോ​ഡ്) എ​ന്നി​വ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Tags : The Chief Minister nattuvishasham local news

Recent News

Corehub Up